ധനക്കമ്മിയും റവന്യൂ കമ്മിയും കൂടി; എൽഡിഎഫ് – യുഡിഎഫ് സർക്കാരുകളുടെ ബജറ്റുകളുടെ താരതമ്യം

Wait 5 sec.

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പുറത്തുവന്നു. നെഹ്റൂവിയൻ വികസന കാഴ്ചപ്പാടുകളെക്കുറിച്ച് വാചാലനായ വി ഡി സതീശൻ ജവഹർലാൽ നെഹ്റുവിന്റെ വരികൾ ഉദ്ധരിച്ചുതന്നെയാണ് ബജറ്റ് പ്രസംഗം അവസാനിപ്പിച്ചത്. എന്നാൽ സംസ്ഥാന വിഭവങ്ങളെ സ്വകാര്യവൽക്കരിക്കുന്നതാണ് യുഡിഎഫിന്റെ ബജറ്റ്. ചുരുക്കി പറഞ്ഞാൽ ഭൂമിയും ആകാശവും കടലും വിൽപ്പനയ്ക്ക് വെച്ചിരിക്കുന്നു.എൽഡിഎഫ് സർക്കാരിന്റെ ഇടക്കാല ബജറ്റിനെയും ഇപ്പോഴത്തെ പുതുക്കിയ ബജറ്റിനെയും ഒന്ന് താരതമ്യം ചെയ്തുനോക്കാം. കെ എൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിൽ നിന്നും പുതിയ ബജറ്റിലേക്ക് എത്തിയപ്പോൾ ധനക്കമ്മിയും റവന്യൂ കമ്മിയും കൂടിയിട്ടുണ്ട്.വരുമാന സ്രോതസ്സുകളിലെ കുറവോ അല്ലെങ്കിൽ നികുതിയിതര വരുമാനത്തിലെ കുറവോ ആകാം ധനക്കമ്മിയും റവന്യൂ കമ്മിയും കൂടാനുള്ള കാരണം.ALSO READ: പൊതുമേഖലാ സ്ഥാപനങ്ങളെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള ബജറ്റ്; പി രാജീവ്‌ബാല​ഗോപാൽ അവതരിപ്പിച്ച ഇടക്കാല ബജറ്റിൽ വായ്പ വരുമാനം 5541 കോടി രൂപയാണ്, സതീശൻ അവതരിപ്പിച്ച  ബജറ്റിൽ 56405 കോടി രൂപയാണ്. 986 കോടി രൂപ അധിക വായ്പ വരുമാനം ഉപയോ​ഗിക്കുന്നു. 2027 മാർച്ച് അവസാനത്തോടെ സഞ്ചിത ബാധ്യത 5,45,818 കോടി രൂപയായി GSDP-യുടെ 33.5% കടം ഉയരും. ഇത് ഇടക്കാല ബജറ്റിൽ ബാല​ഗോപാൽ അവതരിപ്പിച്ചതിനേക്കാൾ കൂടുതലാണ്.8,582 കോടി രൂപയുടെ കുറവാണ് പുതിയ ബജറ്റിൽ കുറവ് വന്നിട്ടുള്ളത്. മൂലധന ചെലവ് 266 കോടി രൂപ വർദ്ധിച്ചതായി കാണിക്കുന്നുണ്ടെങ്കിലും കിഫ്ബി വഴിയുള്ള അധിക പദ്ധതികൾക്ക് അനുമതിയില്ല.The post ധനക്കമ്മിയും റവന്യൂ കമ്മിയും കൂടി; എൽഡിഎഫ് – യുഡിഎഫ് സർക്കാരുകളുടെ ബജറ്റുകളുടെ താരതമ്യം appeared first on Kairali News | Kairali News Live.