കൂണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ പി എന്‍ പണിക്കര്‍ അനുസ്മരണം

Wait 5 sec.

കോഴിക്കോട് | കൂണ്ടൂപ്പറമ്പ് യൂനിയന്‍ വായനശാലയില്‍ വായനാ ദിനത്തിന്റെ ഭാഗമായി പി എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. എഴുത്തുകാരന്‍ ഡോ. പി സുരേഷ് മുഖ്യപ്രഭാഷണം നിര്‍വഹിച്ച് ഉദ്ഘാടനം ചെയ്തു.വായനശാലാ പ്രസിഡന്റ് എം സി സുദേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. കുണ്ടൂപ്പറമ്പ് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രിന്‍സിപ്പല്‍ വി ആര്‍ അനൂപ്, എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍പി എം അജിത് എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.വായനശാലാ സെക്രട്ടറി ടി പ്രകാശന്‍ സ്വാഗതവും സത്യന്‍ കുറ്റിക്കാട്ടില്‍ നന്ദിയും പറഞ്ഞു.Content Highlights:The death anniversary of PN Panicker was observed with various programs at the Kundooparamba Union Library. Speakers at the event highlighted his monumental contributions to fostering the library culture and literacy movement across Kerala. The function was attended by local cultural leaders and library members.