ഫിഫ ലോകകപ്പിലെ ബി ഗ്രൂപ്പിലെ മത്സരത്തിൽ സ്വിറ്റ്സർലൻഡും ബോസ്നിയ ഹെർസഗോവിനയും ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പം. ലോസ് ഏഞ്ചൽസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഇരു ടീമുകളും ഇതുവരെ ഗോൾ നേടിയിട്ടില്ല. അക്രമണോത്സുകമായ 4-3-3 ഫോർമേഷനിൽ ഇറങ്ങിയസ്വിറ്റ്സർലൻഡിനെതിരെ യൂറോപ്പിലെ പരമ്പരാഗത ശൈലിയായ 4-4-2 ഫോർമേഷനിലാണ് ബോസ്നിയ ഇറങ്ങിയത്.Also read:ഫിഫ ലോകകപ്പ് 2026: ആദ്യ വെടി പൊട്ടിച്ച് ചെക്കിയ; ആദ്യ പകുതിയിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഒരു ഗോളിന് മുന്നിൽകളിയുടെ രണ്ടാം മിനുട്ടിൽ തന്നെ എഡിൻ സെക്കോ തൊടുത്ത ഷോട്ട് സ്വിറ്റ്സർലൻഡിനെ ഞെട്ടിച്ചെങ്കിലും ഗോൾ വല കുലുക്കിയില്ല. എട്ടാം മിനുട്ടിൽ ഗ്രാനിറ്റ് ഷാക്ക അടിച്ച മാരക ഷോട്ടും ബോസ്നിയൻ താരങ്ങൾ ബ്ലോക്ക് ചെയ്തു. രണ്ടു മിനിട്ടുകൾക്ക് ശേഷം ഷാക്ക തന്നെ ഒരു സുവർണ്ണാവസരം പാഴാക്കി.ആദ്യ മത്സരങ്ങൾ സമനിലയിൽ കലാശിച്ചതിനു ശേഷം മത്സരിക്കാൻ ഇറങ്ങിയ ഇരു ടീമുകളും വിജയത്തിനായുള്ള ശ്രമം തുടരുകയാണ്.FIFA World Cup 2026: Switzerland and Bosnia fail to score in the first halfThe post ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ ഗോളടിക്കാനാവാതെ സ്വിറ്റ്സർലൻഡും ബോസ്നിയ ഹെർസഗോവിനയും appeared first on Kairali News | Kairali News Live.