ഫിഫ ലോകകപ്പ് 2026: ചരിത്രത്തിൽ ഇടം പിടിച്ച് ചെക്കിയ – ദക്ഷിണാഫ്രിക്ക പോരാട്ടം; കാരണം അറിയാമോ?

Wait 5 sec.

ഫുട്ബോൾ ലോകകപ്പിന്റെ ചരിത്രത്തിൽ സ്വന്തം പേര് രേഖപ്പെടുത്തി ഇന്നലെ നടന്ന ഗ്രൂപ്പ് എ-യിലെ ചെക്കിയ – ദക്ഷിണാഫ്രിക്ക പോരാട്ടം. പൂർണ്ണമായും വനിതകൾ മാത്രം ഉൾപ്പെട്ട റഫറിയിംഗ് പാനലാണ് നിർണായകമായ മത്സരം നിയന്ത്രിച്ചത്. ഇതിനു മുമ്പ് 2022 ലെ കോസ്റ്ററിക്ക ജർമ്മനി മത്സരത്തിൽ മാത്രമാണ് സമാനമായ നടപടി ഇതിനു മുമ്പ് ഉണ്ടായത്.ലോകകപ്പ് ചരിത്രത്തിൽ ഇത് രണ്ടാം തവണ മാത്രമാണ് പുരുഷന്മാരുടെ ഒരു മത്സരത്തിന് വനിതാ ഒഫീഷ്യലുകൾ മാത്രമുള്ള പാനൽ നേതൃത്വം നൽകുന്നത്.. മുമ്പ് 2022-ലെ ഖത്തർ ലോകകപ്പിലാണ് ആദ്യമായി പുരുഷന്മാരുടെ മത്സരത്തിൽ വനിതാ റഫറിമാരുടെ പാനൽ എത്തിയത്..അമേരിക്കൻ റഫറിയായ ടോറി പെൻസോ, അസിസ്റ്റന്റ് റഫറിമാരായ കാതറിൻ നെസ്ബിറ്റ്, ബ്രൂക്ക് മായോ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ നടന്ന മത്സരം നിയന്ത്രിച്ചത്.Also Read: ഫിഫ ലോകകപ്പ് 2026: ബോസ്നിയ ഹെർസഗോവിനയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലൻഡ്പുരുഷ ലോകകപ്പ് നിയന്ത്രിക്കുന്ന ആദ്യ അമേരിക്കൻ വനിതയായ ടോറി പെൻസോ 14-ആം വയസ്സിലാണ് റഫറിയിംഗിലേക്ക് കടന്നുവരുന്നത്.2022 ഖത്തർ ലോകകപ്പിൽ ഇംഗ്ലണ്ടും സെനഗലും തമ്മിലുള്ള പ്രീ-ക്വാർട്ടർ മത്സരം നിയന്ത്രിച്ചുകൊണ്ട് പുരുഷ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിൽ ഒഫീഷ്യലാകുന്ന ആദ്യ വനിതയെന്ന റെക്കോർഡു സ്വന്തമാക്കിയ വ്യക്തിയാണ് അസിസ്റ്റന്റ് റഫറിയായ കാതറിൻ ‘കേറ്റി’ നെസ്ബിറ്റ്. താൻ ഒരു ലെസ്ബിയൻ ആണെന്ന് പരസ്യമായി പ്രഖ്യാപിച്ചുകൊണ്ട് പുരുഷന്മാരുടെ ഫിഫ ലോകകപ്പ് മത്സരം നിയന്ത്രിക്കുന്ന ആദ്യ ഒഫീഷ്യലാണ് ബ്രൂക്ക് മായോ.FIFA World Cup 2026: Czech Republic - South Africa clash makes history; Do you know the reason?The post ഫിഫ ലോകകപ്പ് 2026: ചരിത്രത്തിൽ ഇടം പിടിച്ച് ചെക്കിയ – ദക്ഷിണാഫ്രിക്ക പോരാട്ടം; കാരണം അറിയാമോ? appeared first on Kairali News | Kairali News Live.