ഫിഫ ലോകകപ്പിലെ ബി ഗ്രൂപ്പ് മത്സരത്തിൽ ബോസ്നിയ ഹെർസഗോവിനയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലൻഡ്.വിരസവും ഗോൾ രഹിതവുമായ ആദ്യ പകുതിക്കു പിന്നാലെ അത്യന്തം നാടകീയമായ രണ്ടാം പകുതിയിൽ അഞ്ചു ഗോളുകളും ഒരു റെഡ് കാർഡുമാണ് പിറന്നത്. കളിയുടെ 74ആം മിനുട്ടിൽ ജോഹാൻ മൻസാംബി ബോക്സിന്റെ മധ്യഭാഗത്ത് നിന്ന് തൊടുത്ത ഷോട്ട് ബോസ്‌നിയൻ ഗോൾവല കുലുക്കിയതോടെ ഗോൾ മഴയ്ക്കു തുടക്കമായി.Also Read: ഫിഫ ലോകകപ്പ് 2026: ആദ്യ പകുതിയിൽ ഗോളടിക്കാനാവാതെ സ്വിറ്റ്സർലൻഡും ബോസ്നിയ ഹെർസഗോവിനയുംതൊട്ടുപിന്നാലെ ബോസ്‌നിയൻ താരത്തിന് കിട്ടിയ ചുവപ്പു കാർഡിനെ തുടർന്ന് ലഭിച്ച പെനാൽറ്റി ബോസ്നിയൻ ഗോളി തടഞ്ഞുവെങ്കിലും 84ആം മിനുട്ടിൽരൂബേൻ വർഗാസ് സ്വിറ്റ്സർലൻഡിന്റെ ലീഡ് വർധിപ്പിച്ചു. 90ആം മിനുട്ടിൽ വർഗാസ് നൽകിയ പാസ് ഗോൾവലയിൽ എത്തിച്ച് jയോഹാൻ മൻസാമ്പി സ്വിറ്റസർലണ്ടിന്റെ മൂന്നാം ഗോൾ നേടി. അധികസമയത്ത് പകരക്കാരനായി എത്തിയ എർമിൻ മഹാമിക് ബോസ്‌നിയ്ക്കായി ഒരു ഗോൾ മടക്കിയെങ്കിലും കളിയുടെ അവസാന നിമിഷം ലഭിച്ച പെനാൾടി ലക്ഷ്യത്തിലെത്തിച്ച ഷാക്ക സ്വിറ്റസർലണ്ടിന്റെ സമ്പൂർണ്ണമായ ആധിപത്യം ഉറപ്പിച്ചു.Switzerland beats Bosnia and Herzegovina 4-1The post ഫിഫ ലോകകപ്പ് 2026: ബോസ്നിയ ഹെർസഗോവിനയെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്ത് സ്വിറ്റ്സർലൻഡ് appeared first on Kairali News | Kairali News Live.