തൃശൂര്‍| ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ പോലീസ് കേസെടുത്തതിന് പിന്നാലെ, രാജിയുമായി ബി ജെ പി തൃശൂര്‍ സൗത്ത് ജില്ലാ പ്രസിഡന്റ് എ ആര്‍ ശ്രീകുമാര്‍. ബി ജെ പി സംസ്ഥാന അധ്യക്ഷനാണ് രാജിക്കത്തയച്ചത്. തന്റെ ചോരക്കായി പലരും ദാഹിക്കുന്നുവെന്ന് ശ്രീകുമാര്‍ കത്തില്‍ ആരോപിക്കുന്നു. ഭാര്യയെ മര്‍ദിച്ചെന്ന പരാതിയില്‍ മതിലകം പോലീസ് ശ്രീകുമാറിനെതിരെ കേസെടുത്തിരുന്നു.ശ്രീകുമാറില്‍ നിന്നും സമാനതകളില്ലാത്ത ക്രൂരത നേരിട്ടു എന്നുകാട്ടി ഭാര്യ പ്രിയങ്ക പരാതി നല്‍കിയിരുന്നു. സ്വന്തം വീട്ടില്‍ പോയ താന്‍ മടങ്ങിയെത്താന്‍ വൈകി എന്ന് ആരോപിച്ച് ഭര്‍ത്താവ് ക്രൂരമായി മര്‍ദ്ദിച്ചുവെന്നും തല ഭിത്തിയില്‍ ഇടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചു എന്നുമായിരുന്നു പ്രിയങ്ക ശ്രീകുമാറിനെതിരെ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. വധശ്രമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി മതിലകം പോലീസ് സംഭവത്തില്‍ കേസെടുത്തെങ്കിലും ശ്രീകുമാര്‍ മുന്‍കൂര്‍ ജാമ്യം തേടിയതോടെ കേസ് പരിഗണിക്കും വരെ കോടതി താല്‍ക്കാലികമായി അറസ്റ്റ് തടഞ്ഞിരുന്നു.അതേസമയം ശ്രീകുമാറിന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി എന്ന പരാതിയില്‍ ഗുണ്ടാ നേതാവ് കല്ലാടന്‍ ഗിരീഷിനെ ഇന്നലെ അറസ്റ്റ് ചെയ്തിരുന്നു. കൊലപാതകം, വധശ്രമം തുടങ്ങി നിരവധി കേസുകളില്‍ പ്രതിയാണ് അറസ്റ്റിലായ ഗിരീഷ്. കേസില്‍ എ ആര്‍ ശ്രീകുമാര്‍ രണ്ടാം പ്രതി.Content Highlights:BJP Thrissur South District President AR Sreekumar has resigned following a domestic abuse complaint filed by his wife Priyanka. The Mathilakam police registered a case against him for attempted murder and assault. Meanwhile a history sheeter was arrested for threatening the complainant in connection with the incident.