ആപ്പ് തുറക്കാതെ വോയ്സ് നോട്ടും സ്റ്റാറ്റസും പങ്കിടാം;പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു

Wait 5 sec.

ഉപയോക്താക്കൾക്കായി പുതിയ മാറ്റവുമായി വാട്സ്ആപ്പ്. ആപ്പ് തുറക്കാതെ തന്നെ ഇനി നിങ്ങൾക്ക് വോയ്സ് മെസേജ് അയക്കാൻ സാധിക്കും. ഫോണിന്റെ ഹോം സ്ക്രീനിൽ നിന്ന് നേരിട്ട് വോയിസ് മെസേജ് റെക്കോർഡ് ചെയ്യാനും പങ്കിടാനും സഹായിക്കുന്ന തരത്തിലുള്ള ഒരു പ്രത്യേക ഹോം സ്ക്രീൻ വിഡ്ജറ്റ് വാട്സ്ആപ്പ് വികസിപ്പിച്ചുക്കൊണ്ടിരിക്കയാണ്.വോയ്സ് നോട്ട് റെക്കോർഡ് ചെയ്തതിന് ശേഷം നേരിട്ട് തിരഞ്ഞെടുത്ത കോൺടാക്ടുകളിലേക്ക് അയക്കാനും സാധിക്കും. ആദ്യ ഘട്ടത്തിൽ ഇത് 3×1 എന്ന സൈസിൽ ആയിരിക്കും ലഭിക്കുക. ഹോം സ്ക്രീനിൽ ചേർത്ത് കഴിഞ്ഞാൽ ഇത് റീസൈസ് ചെയ്യാൻ സാധിക്കും. നിലവിൽ വാട്സ്ആപ്പ് തുറന്ന്, ചാറ്റിലേക്ക് കയറി വോയ്സ് അയക്കേണ്ടി വരുന്ന സംവിധാനത്തെ ഇത് കൂടുതൽ ലളിതമാക്കിയേക്കാം.also read; മൊബൈൽ ഡാറ്റയും വൈഫൈയും; നിങ്ങളുടെ ഫോണിന്റെ ബാറ്ററി ചാർജ് പെട്ടെന്ന് തീരാൻ ഇവയിൽ ഏതാണ് കാരണംഒരു റെക്കോർഡിം​ഗ് പല തവണയായി ഫോർവേർഡ് ചെയ്യേണ്ടുന്ന അവസ്ഥയാണ് നിലവിലുള്ളത്. എന്നാൽ ഇനി വോയിസ് മെസേജുകൾ വീണ്ടും വീണ്ടും ഫോ‌ർവേ‍ർഡ് ചെയ്യേണ്ടുന്ന ആവശ്യകതയില്ല. ഒരേ വോയിസ് മെസേജ് ഒരുമിച്ച് ഒറ്റയടിയ്ക്ക് നിരവധി ആളുകളിലേക്ക് അയക്കാൻ ഈ പുതിയ അപ്ഡേറ്റിലൂടെ സാധിച്ചേക്കും. വിഡ്ജറ്റ് വഴി തയ്യാറാക്കുന്ന മെസേജുകൾ വോയിസ് അയക്കാൻ സാധിക്കുകയും ചെയ്യും. ഈ ഫീച്ചർ വികസന ഘട്ടത്തിൽ ആണ്. ഉടൻ ലഭ്യമായി തുടങ്ങുമെന്നാണ് വിവരം.The post ആപ്പ് തുറക്കാതെ വോയ്സ് നോട്ടും സ്റ്റാറ്റസും പങ്കിടാം; പുതിയ ഫീച്ചറുമായി വാട്സ്ആപ്പ് എത്തുന്നു appeared first on Kairali News | Kairali News Live.