സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി. മറയൂർ കാന്തല്ലൂരിൽ മധ്യവയസ്കനായ മുരുകൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിലെന്ന് കണ്ടെത്തി. മുരുകന്റെ മരണം കാട്ടാന ആക്രമണത്തിൽ എന്ന് പോസ്റ്റുമോർട്ടം പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് ലഭിച്ചിട്ടുണ്ട്. ഇന്നലെയാണ് ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ മരിച്ചത്.കാട്ടാന ആക്രമണത്തിൽ അല്ല മുരുകന്റെ മരണം എന്നായിരുന്നു വനംവകുപ്പിന്റെ വാദം. മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ട് ഏറ്റിട്ടുണ്ട് വാരി എല്ലുകളും ഒടിഞ്ഞ നിലയിലായിരുന്നു.The post സംസ്ഥാനത്ത് വീണ്ടും കാട്ടാനക്കലി; മറയൂരിൽ മധ്യവയസ്കൻ കൊല്ലപ്പെട്ടത് കാട്ടാന ആക്രമണത്തിൽ appeared first on Kairali News | Kairali News Live.