നിങ്ങൾ ഷോറൂമിൽ നിന്ന് വാങ്ങിയ കാർ ശരിയ്ക്കും പുതിയതാണോ; അറിയാൻ ചില വഴികളുണ്ട്

Wait 5 sec.

ഒരു കാർ സ്വന്തമായി വേണമെന്നത് ഒട്ടുമിക്ക ആളുകളുടെയും സ്വപ്നങ്ങളുടെ പട്ടികയിൽ എപ്പോഴും ഒന്നാമത് നിൽക്കുന്നുണ്ടാവാം. മോ​ഹം കൂടി കൂടി ഒരു നിമിഷത്തെ അബദ്ധം കൊണ്ട് ഉണ്ടാക്കി വയ്ക്കുന്ന പൊല്ലാപ്പുകളും നിരവധിയാണ്. ഓവർ എക്സൈറ്റ്മെന്റിൽ കാർ വാങ്ങുമ്പോൾ ശ്രദ്ധിക്കാതെ പോകുന്ന ചില മണ്ടത്തരങ്ങൾ നമുക്ക് തന്ന വിനയായി തീർന്നേക്കാം. ഇതിൽ പ്രധാനപ്പെട്ടത് കാറിന്റെ കണ്ടീഷനാണ്. നിങ്ങൾക്ക് ഷോറൂമിൽ നിന്ന് ലഭിക്കുന്ന കാർ യഥാർത്ഥത്തിൽ പുതിയതാണോ?പുതിയതാണെന്ന് ആണ് ഉത്തരമെങ്കിൽ അത് നിങ്ങളുടെ തെറ്റിദ്ധാരണയാണ്. യഥാർത്ഥത്തിൽ ഒരു കാറിന്റെ നിർമ്മാണ തീയതിയും വിൽപ്പന തീയതിയും തമ്മിൽ നിരവധി ദിവസത്തെ വ്യത്യാസമുണ്ടാവും. അത്തരം സാഹചര്യത്തിൽ കാർ വാങ്ങി അധിക ദിവസം കഴിയു മുമ്പേ പ്രശ്നങ്ങൾ നേരിടാൻ തുടങ്ങും. കാറിന്റെ പ്രായം കണ്ടെത്താൻ ‌ചില വഴികളുണ്ട്.also read; കൂടുതൽ സുരക്ഷിതമായി വിമാനയാത്ര നടത്താൻ ഏത് സീറ്റാണ് അനുയോജ്യം? വിദ​ഗ്ദരുടെ നിർദ്ദേശം ഇങ്ങനെഒരു കാറിന്റെ പ്രായം നിർണ്ണയിക്കാനുള്ള ഏറ്റവും എളുപ്പ മാർ​ഗം വെഹിക്കിൾ ഐഡന്റിഫിക്കേഷൻ നമ്പറാണ്. ഓരോ വാഹനത്തെയും തിരിച്ചറിയാനുള്ള സവിശേഷ 17 അക്ക നമ്പറാണ് ഇത്. ഈ നമ്പറിലെ പത്താമത്തെ അക്കം അത് നി‍ർമ്മിച്ച വർഷമാണ് സൂചിപ്പിക്കുന്നത്. ഒരു കാറിന്റെ ടയറുകളും അതിന്റെ പ്രായം നിർണ്ണയിക്കാൻ സഹായിക്കുന്നു. ഓരോ ടയറിനും ഒരു നാലക്ക കോഡുണ്ട്. ഇത് ടയർ ഏത് വർഷമാണ് നിർമ്മിച്ചതെന്ന് വ്യക്തമാക്കുന്നു. ബാറ്ററിയുടെ നിർമ്മാണ തീയതിയും പരിശോധിക്കണം.The post നിങ്ങൾ ഷോറൂമിൽ നിന്ന് വാങ്ങിയ കാർ ശരിയ്ക്കും പുതിയതാണോ; അറിയാൻ ചില വഴികളുണ്ട് appeared first on Kairali News | Kairali News Live.