തിരുപ്പൂര്‍| തിരുപ്പൂരില്‍ ജോലി തേടിയെത്തിയ മലയാളി യുവതിക്കുനേരെ ലൈംഗികാതിക്രമ ശ്രമം നടത്തിയ ലോറി ഡ്രൈവര്‍ അറസ്റ്റില്‍. യാസിര്‍ബാബു നഗര്‍ സ്വദേശി ഫൈസല്‍ അഹമ്മദിനെയാണു തിരുപ്പൂര്‍ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.തിരുപ്പൂരിലെത്തിയ 25 കാരി സെന്‍ട്രല്‍ ബസ് സ്റ്റാന്‍ഡില്‍ നില്‍ക്കുകയായിരുന്നു. അതുവഴി വന്ന യുവാവ് യുവതിയുമായി സംസാരിക്കുകയും താന്‍ വസ്ത്രനിര്‍മാണ സ്ഥാപനത്തില്‍ ജോലിചെയ്യുന്ന ആളാണെന്നു തെറ്റിദ്ധരിപ്പിച്ച് ജോലി വാഗ്ദാനം നല്‍കി ഇരുചക്രവാഹനത്തില്‍ കൂട്ടിക്കൊണ്ടുപോവുകയുമായിരുന്നു. ഒരുമണിയോടെ തിരുപ്പൂര്‍ നല്ലൂരിനു സമീപം പുതുപ്പാളയത്ത് ആളൊഴിഞ്ഞ പ്രദേശത്ത് എത്തിച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് കേസ്.ഓടിരക്ഷപ്പെട്ട യുവതി രാത്രിയില്‍ തുറന്നുപ്രവര്‍ത്തിച്ചിരുന്ന ബേക്കറിയിലെത്തി വിവരം അറിയിച്ചു. ബേക്കറി തൊഴിലാളികള്‍ അറിയിച്ചതിനെ തുടര്‍ന്ന് നല്ലൂര്‍ പോലീസ് എത്തി പരിശോധന നടത്തിയെങ്കിലും യുവാവിനെ കണ്ടെത്താനായിരുന്നില്ല.എന്നാല്‍, സി സി ടി വി കേന്ദ്രീകരിച്ച് അന്വേഷണം തുടര്‍ന്നു. പുതുപ്പാളയം ഭാഗത്തെയും നിരീക്ഷണ കാമറകള്‍ പരിശോധിച്ചതില്‍നിന്നാണ് പ്രതിയെ കണ്ടെത്താനായത്. യുവാവ് ലോറിയില്‍ ലോഡുമായി പോയി തിരികെ എത്തിയശേഷം മദ്യപിച്ച് വരുന്നതിനിടെയാണു യുവതിയെ തെറ്റിദ്ധരിപ്പിച്ച് കൂട്ടിക്കൊണ്ടുപോയതെന്ന് വ്യക്തമായി.Content Highlights:A 25-year-old Malayalam woman looking for work in Tiruppur was lured away by a lorry driver under the pretext of offering a garment factory job. The suspect Faisal Ahmed took her to an isolated spot and attempted to assault her. The victim escaped to a nearby bakery and police later arrested the accused using CCTV footage.