മുതിർന്ന മാധ്യമപ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു

Wait 5 sec.

പ്രമുഖ മാധ്യമപ്രവര്‍ത്തകൻ എൻആർഎസ് ബാബു (84) അന്തരിച്ചു.  പ്രസ് ക്ലബ് ഹോണററി അംഗംവും  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം മുന്‍ ഡയറക്ടറുമായിരുന്നു എൻആർഎസ് ബാബു . കേരള കൗമുദിയിലും കലാകൗമുദിയിലും പ്രധാനചുമതലകള്‍ വഹിച്ചിട്ടുണ്ട്. പട്ടം വൃന്ദാവന്‍ ഗാര്‍ഡന്‍സിലെ വസതിയിലായിരുന്നു അന്ത്യം. സംസ്കാരം പിന്നീട്.കേരള കൗമുദി ഡെപ്യൂട്ടി എഡിറ്ററായിരുന്ന അദ്ദേഹം തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം മുൻ ഡയറക്ടറും കേരളത്തിലെ ആദ്യ മൾട്ടിമീഡിയ സോഫ്റ്റ് വെയർ കമ്പനികളിൽ ഒന്നായ ഇൻവിസ് സ്ഥാപക ചെയർമാനുമാണ്. എൻ എസ് ആറിന്റെ നിരവധി റിപ്പോർട്ടുകൾ ശ്രദ്ധേയമാണ്. മാധ്യമ രം​ഗത്തെ അദ്ദേഹത്തിന്റെ സമ​ഗ്ര സംഭാവനകൾ പരി​ഗണിച്ച് നിരവധി അവാർഡുകളും ലഭിച്ചിട്ടുണ്ട്.The post മുതിർന്ന മാധ്യമപ്രവർത്തകൻ എൻആർഎസ് ബാബു അന്തരിച്ചു appeared first on Kairali News | Kairali News Live.