ബജറ്റ് നൽകുന്നത് വികസന മുരടിപ്പ് എന്ന ഗ്യാരണ്ടി; പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള പണം ബജറ്റിൽ ഇല്ലെന്ന് തോമസ് ഐസക്

Wait 5 sec.

ബജറ്റ് നൽകുന്നത് വികസന മുരടിപ്പ് എന്ന ഗ്യാരണ്ടിയെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്. ഈ പറയുന്ന കാര്യങ്ങൾ ഒന്നും ചെയ്യാനുള്ള പണം ബജറ്റിൽ ഇല്ലെന്നും അദ്ദേഹം പറഞ്ഞു.ഹരിപ്പാട് പുതിയ മെഡിക്കൽ കോളേജ് വരുന്നതിന് ആകെ വിലയിരുത്തിയത് 100 കോടി രൂപയാണെന്നും ഉമ്മൻ ചാണ്ടി ഇൻഷുറൻസ് പദ്ധതിക്ക് വകയിരുത്തിയത് വെറും പത്ത് കോടി മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു.നികുതി കുടിശ്ശിക പിരിച്ചെടുത്താൽ പ്രശ്നം തീരുമെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നുവെന്നും എന്നാൽ ഈ ബജറ്റിൽ നികുതി എഴുതിത്തള്ളലാണ് ഉണ്ടായിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. വീര്യം കുറഞ്ഞ കോർപറേറ്റ് മദ്യം ഒഴുക്കാനുള്ള ഉപായമായിട്ട് ഈ ബജറ്റ് മാറിയെന്നും അദ്ദേഹം പറഞ്ഞു.ബജറ്റ് പ്രസംഗം കഥപറച്ചിലായിപ്പോയെന്നും അദ്ദേഹം വിമർശിച്ചു. SC-ST വിഭാഗത്തിൽ എൽഡിഎഫിനുള്ള സ്വാധീനം കുറയ്ക്കാൻ ദുഷ്പ്രചരണം നടത്തുന്നുവെന്നും തോമസ് ഐസക് പറഞ്ഞു.കിഫ്‌ബിയിൽ അനിശ്ചിതത്വം സൃഷ്ടിച്ചത് നിരാശാജനകമാണെന്നും വ്യക്തമായ സമീപനം ബജറ്റ് പ്രസംഗത്തിൽ ഉണ്ടാവുമെന്ന് കരുതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കിഫ്ബിയെ എന്ത് വേണമെങ്കിലും ചെയ്യാമെന്നും പക്ഷേ തുടങ്ങി വെച്ച ഒരു പദ്ധതിയും നിർത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ബജറ്റ് തമാശയാക്കിക്കളഞ്ഞെന്നും അദ്ദേഹം പറഞ്ഞു.ഏതെങ്കിലും ധനസഹായ പദ്ധതി നിർത്തിയാൽ നാട്ടുകാരെ അണിനിരത്തി നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു. സമുദ്ര ഫിഷ് എങ്ങനെ നടപ്പാക്കുമെന്നും എവിടെയാണ് പശ്ചാത്തല സൗകര്യമെന്നും അദ്ദേഹം ചോദിച്ചു.ആരോഗ്യ മേഖലയിലെ കുത്തക കമ്പനികളെ വെച്ച് കൊണ്ട് എങ്ങോട്ടാണ് നെഹ്റുവിയൻ സോഷ്യലിസ്റ്റുകൾ കേരളത്തെ കൊണ്ട് പോകുന്നതെന്നും അദ്ദേഹം ചോദിച്ചു.കഴിഞ്ഞ പത്ത് വർഷക്കാലം ഉണ്ടായ സമാനതകളില്ലാത്ത വികസന നേട്ടങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ഈ നേട്ടങ്ങളെ കൂടി ഇല്ലായ്മ ചെയ്യുന്ന ബജറ്റാണ് അവതരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലൈഫ് മിഷൻ നിർത്തലാക്കുമെന്നാണ് പറഞ്ഞിരിക്കുന്നത്. ഏറ്റവും നല്ല നേട്ടങ്ങൾ കൊയ്ത പാർപ്പിട പദ്ധതിയാണതെന്നും പേര് മാറ്റുന്നെങ്കിൽ മാറ്റിക്കോട്ടെ ആ സമീപനം നിലനിർത്തിയാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.The post ബജറ്റ് നൽകുന്നത് വികസന മുരടിപ്പ് എന്ന ഗ്യാരണ്ടി; പറയുന്ന കാര്യങ്ങൾ ചെയ്യാനുള്ള പണം ബജറ്റിൽ ഇല്ലെന്ന് തോമസ് ഐസക് appeared first on Kairali News | Kairali News Live.