മറയൂരിൽ കാട്ടാന ആക്രമണം; മുരുകന്റെ മരണം ആനയുടെ ചവിട്ടേറ്റ്

Wait 5 sec.

ഇടുക്കി| മറയൂർ കാന്തല്ലൂരിൽ മരിച്ച  മുരുകന്റെ മരണം കാട്ടാനയുടെ ആക്രമണത്തെ തുടർന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. ചുരക്കുളം ഉന്നതി സ്വദേശി മുരുകൻ (52) ഇന്നലെയാണ് മരിച്ചത്.  കാട്ടാന ആക്രമണമല്ല മരണകാരണമെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നെങ്കിലും, പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ മുരുകന്റെ മുതുകിൽ കാട്ടാനയുടെ ചവിട്ടേറ്റതായും വാരിയെല്ലുകൾ ഒടിഞ്ഞതായും കണ്ടെത്തി.സമീപത്തെ കെട്ടിട നിർമാണ സൈറ്റിലെ ജോലിക്ക് ശേഷം ആടുകൾക്ക് തീറ്റ ശേഖരിക്കാൻ കൃഷിഭൂമിയിലെത്തിയപ്പോഴാണ് മുരുകനെ കാട്ടാന ആക്രമിച്ചത്. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.മൂന്നാർ ഡിവൈഎസ്പിയുടെ മധ്യസ്ഥതയിൽ നടന്ന ചർച്ചയിൽ മുരുകന്റെ ബന്ധുക്കൾക്ക് 5 ലക്ഷം രൂപ വനം വകുപ്പ് കൈമാറും. നഷ്ടപരിഹാര തുക കൈമാറിയാൽ മാത്രമേ മൃതദേഹം ഏറ്റുവാങ്ങൂവെന്നാണ് കുടുംബത്തിന്റെ നിലപാട്.അതേസമയം, പ്രദേശത്ത് തമ്പടിച്ചിരുന്ന കാട്ടാനയെ വനംവകുപ്പ് ജീവനക്കാർ യാതൊരുവിധ മുൻകരുതലുകളോ പ്രദേശവാസികൾക്ക് മുന്നറിയിപ്പോ നൽകാതെ പെട്ടെന്ന് തുരത്തിയതാണ് ഈ വലിയ അപകടത്തിന് കാരണമായതെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു.Content Highlights:The post mortem report of 52 year old Murugan confirmed that his death in Marayoor Kanthalloor was caused by a wild elephant attack. The autopsy revealed broken ribs and severe injuries on his back from the elephant. The forest department agreed to pay five lakh rupees compensation to the family.