സംസ്ഥാനത്തിന്റെ ക്ഷേമവും വികസനവും മറന്നുക്കൊണ്ട് കൊള്ളലാഭം ലക്ഷ്യം വച്ചുള്ള ഒരു ബജറ്റ് അവതരണമായിരുന്നു കോൺഗ്രസ് സർക്കാരിന്റേത്. വാഗ്ദാനങ്ങൾ വാഗ്ദാങ്ങളായി മാത്രം ഒതുങ്ങുമെന്നതിന് തെളിവാണ് ക്ഷേമ പെൻഷനിൽ വർദ്ധനവില്ലാത്തത്. മോദി നയം സ്വീകരിച്ച് സ്വകാര്യ മേഖലയെ മുഴുവനായി വിറ്റു തുലയ്ക്കാനാണ് വിഡി സതീശന്റെ തീരുമാനമെന്ന് വ്യക്തമാണ്. ജനക്ഷേമ പദ്ധതികൾ ഉൾപ്പെടാത്ത കോൺഗ്രസിന്റെ ബജറ്റിനെതിരെ കടുത്ത വിയോജിപ്പാണ് ഉയരുന്നത്.ബജറ്റിനെതിരെ വിമർശനവുമായി മുൻ ധനകാര്യ മന്ത്രി കെഎൻ ബാലഗോപാൽ രംഗത്ത് വന്നിട്ടുണ്ട്. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് നൽകാതിരിക്കാനുള്ള കേന്ദ്രത്തിന്റെ നീക്കത്തെ കെഎൻ ബാലഗോപാൽ വിമർശിക്കുന്നു. റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് സംസ്ഥാനങ്ങളുടെ അവകാശമാണെന്നും അത് നൽകാതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു.also read; ‘ബജറ്റ് കഴിയുമ്പോൾ വിസ്മയം ഉണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്’, എന്ത് വിസ്മയം ഉണ്ടായെന്ന് പ്രതിപക്ഷനേതാവ്കഴിഞ്ഞ വർഷം ആകെ സംസ്ഥാനങ്ങൾക്കുമായി നാലര ലക്ഷം കോടി ആയിരുന്നു തുക അനുവദിച്ചത്. ഇതിൽ 35000 കോടി കേരളത്തിന് കിട്ടിയിരുന്നു. ഇപ്പോഴത് 6 ലക്ഷം കോടി ആവും. സംസ്ഥാനത്തിന്റെ വിഹിതം വാങ്ങിയെടുക്കാൻ സംസ്ഥാനം തയ്യാറാകണമെന്നും കെഎൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാനത്ത് സാമ്പത്തിക ബാധ്യത എന്നാണ് ബജറ്റിന്റെ തുടക്കത്തിലെ പറയുന്നത്, കൃത്യമായി പഠിക്കാതെയാണ് ഇങ്ങനെ പറയുന്നത് കെഎൻ ബാലഗോപാൽ കൂട്ടിച്ചേർത്തു.The post ‘റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് സംസ്ഥാനങ്ങളുടെ അവകാശമാണ് അത് നൽകാതിരിക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം’; കെഎൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.