ഐവറി കോസ്റ്റിൻ്റെ വൻ മതിൽ തകർത്ത് ​ഗോൾ മടക്കി ജർമനി

Wait 5 sec.

ആദ്യ പകുതിയിൽ കിതച്ച ജർമനി രണ്ടാം പകുതിയിൽ കുതിച്ചു ചാടി. ജർമനിക്കെതിരെ ആദ്യ ​​ഗോൾ നേടിയ ഐവറി കോസ്റ്റിന് മറുപടിയായി അറുപത്തിയെട്ടാം മിനുട്ടിൽ തകർപ്പനൊരു ​ഗോളടിച്ചു. ആദ്യ പകുതിയിൽ തന്നെ നിരവധി ശ്രമങ്ങൾ ജർമനി നടത്തിയെങ്കിലും ഐവറി കോസ്റ്റിൻ്റെ വൻ മതിൽ തകർത്ത് ശ്രമം പൂർത്തീകരിക്കാൻ അവർക്ക് സാധിച്ചിരുന്നില്ല.ഇത് ജർമൻ താരങ്ങളിലും ആരാധകരിലും വലിയ നിരാശയുണ്ടാക്കി. എന്നാൽ പ്രതീക്ഷകൾക്ക് നിറം പകരുന്നതായിരുന്നു ജർമനിക്ക് വേണ്ടി ഡെനിസ് ഉണ്ടാവ് നേടിയ ​ഗോൾ. ഫോമിലെത്താൻ ആദ്യ പകുതിയിൽ മടിച്ച ജർമൻ താരങ്ങൾ രണ്ടാം പകുതിയിൽ അല്പം കൂടി മികച്ച പ്രകടനം കാഴ്ചവെച്ചു.Also read: ജർമനിയെ ഞെട്ടിച്ച് ആദ്യ ​ഗോളടിച്ച് ഐവറി കോസ്റ്റ്; വമ്പന്മാർക്ക് അടിപതറിയോ?ഒരു ​ഗോൾ നേടിയതോടെ ജർമൻ താരങ്ങളുടെ ആത്മ വിശ്വാസം ഇരട്ടിച്ചത് കളിയിൽ പ്രകടമായിരുന്നു. എന്നാൽ ഐവറി കോസ്റ്റ് അതിന് ശേഷം തെല്ലൊന്ന് അടിപതറിയ കാഴ്ചയും മത്സരത്തിൽ കണ്ടു. എന്നിരുന്നാലും വിട്ടു കൊടുക്കാൻ ഐവറി കോസ്റ്റിൻ്റെ താരങ്ങളും തയ്യാറായില്ല.The post ഐവറി കോസ്റ്റിൻ്റെ വൻ മതിൽ തകർത്ത് ​ഗോൾ മടക്കി ജർമനി appeared first on Kairali News | Kairali News Live.