ഏറെ പ്രതീക്ഷയോടെ ഫുട്ബോൾ ആരാധകർ കാത്തിരുന്ന മത്സരമായിരുന്നു ജർമനിയും ഐവറി കോസ്റ്റും തമ്മിലുള്ള മത്സരം. എന്നാൽ കാത്തിരുന്നവരെ നിരാശരാക്കിക്കൊണ്ട് ജർമനി അവരുടെ ഫോമിലേക്കെത്താൻ ആദ്യനിമിഷങ്ങളിൽ എല്ലാം പകച്ചു നിന്നു. ആ നിമഷങ്ങൾ കൃത്യമായി കണക്കുകൂട്ടി കളം പിടിച്ച ഐവറി കോസ്റ്റ് മുപ്പതാം മിനുട്ടിൽ ജർമനിയുടെ ഗോൾ വല കുലുക്കി.തകർപ്പൻ ഗോളുമായി അതോടെ ഐവറി കോസ്റ്റ് മുന്നേറി. ജർമനിയുടെ ഓരോ നീക്കങ്ങളും കൃത്യതയോടെ തടയാനും ജർമനിയെ പൂട്ടാനും ഐവറി കോസ്റ്റിന് സാധിച്ചു. മുപ്പതാം മിനുട്ടിൽ ആദ്യഗോൾ നേടിയത് ഫ്രാങ്ക് കെസ്സിയായിരുന്നു. ജർമനിക്കെതിരെ മികച്ച പോരാട്ടം നടത്തുന്ന ഐവറി കോസ്റ്റിൻ്റെ ശ്രമങ്ങൾ തടുത്തു നിർത്തിക്കൊണ്ട് ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പങ്കെടുത്ത മാനുവൽ ന്യൂയറാണ് ഗോൾ കീപ്പർക്ക് ഫ്രാങ്ക് കെസ്സിയുടെ ഗോൾ തടഞ്ഞു നിർത്താൻ സാധിച്ചില്ല.Also read: പൊരുതിപ്പൊരുതി സ്വീഡൻ കാത്തിരിക്കാതെ നെതർലാൻഡ്സ് ; ഒന്നിനെതിരെ അഞ്ച് ഗോളുകൾഐവറി കോസ്റ്റിനെതിരെ മുന്നേറ്റം നടത്തിയ ജർമനിക്ക് എന്നാൽ ലക്ഷ്യസ്ഥാനത്ത് എത്താൻ സാധിച്ചിരുന്നില്ല. ആദ്യത്തെ പരിശ്രമം ഗോൾവലയ്ക്കുള്ളിൽ കയറിയെങ്കിലും അത് ചെന്നെത്തിയത് ഫൗളിലേക്കായിരുന്നു. പിന്നീട് ജർമൻ താരങ്ങൾ പന്തുമായി ബോക്സിലെത്തിയെങ്കിലും പൂർത്തീകരിക്കാൻ ഐവറി കോസ്റ്റ് താരങ്ങളുടെ വൻമതിൽ അനുവദിച്ചില്ല.The post ജർമനിയെ ഞെട്ടിച്ച് ആദ്യ ഗോളടിച്ച് ഐവറി കോസ്റ്റ്; വമ്പന്മാർക്ക് അടിപതറിയോ? appeared first on Kairali News | Kairali News Live.