പൊരുതിപ്പൊരുതി സ്വീഡൻ കാത്തിരിക്കാതെ നെതർലാൻഡ്സ് ; ഒന്നിനെതിരെ അഞ്ച് ​ഗോളുകൾ

Wait 5 sec.

വേൾ‍ഡ് കപ്പിലെ നെതർലാൻഡ് സ്വീഡൻ മത്സരം ഓരോ നിമിഷം കഴിയുമ്പോഴും ആവേശത്തിരയിളക്കിയാണ് മുന്നോട്ട് നീങ്ങിയത്. ആദ്യ നിമിഷങ്ങളിൽ തന്നെ സ്വീഡനെതിരെ ആദ്യ ​ഗോളടിക്കാൻ നെതർലാൻഡ്സിന് സാധിച്ചു. അഞ്ചാം മിനുട്ടിലായിരുന്നു സ്വീഡനെതിരെ നെതർലാൻഡ്സ് ആദ്യ ​ഗോളടിച്ചത്. പിന്നീട് അധിക സമയം കാത്തിരിക്കാതെ പതിനേഴാം മിനുട്ടിൽ അടുത്ത ​ഗോളും പിറന്നു. തകർപ്പൻ താരം ബ്രയാൻ ബ്രോബറിയുടെ കാലിൽ നിന്നാണ് ആദ്യ രണ്ട് ​ഗോളുകൾ പിറന്നത്. കളത്തിലറങ്ങിയ വമ്പന്മാർ ആദ്യാവസാനം കളം വിടാതെ പൊരുതുകയായിരുന്നു.എന്നിരുന്നാലം ഒന്നിനെതിരെ അഞ്ച് ​ഗോളുകൾക്ക് നെതർലാൻഡ്സ് മത്സരം ജയിച്ചു. ഹാൾഫ് ‍ടൈം വരെ 2-0 എന്ന നിലയിൽ നിന്ന മത്സരം രണ്ടാം പകുതി കഴിഞ്ഞ് കയറിയ ഉടൻ തന്നെ മാറി മറിഞ്ഞു. നെതർലാൻഡ്സിൻ്റെ അടുത്ത ​ഗംഭീര ​ഗോളും സ്വീഡൻ്റെ ​ഗോൾ വല കുലുക്കി. കോഡി ഗാക്‌പോ ആയിരുന്നു 47ാം മിനുട്ടിൽ അടുത്ത ​ഗോൾ അടിച്ചത്. പിന്നീട് 54ാം മിനുട്ടിൽ അടുത്ത ​ഗോളും കോഡി ഗാക്‌പോ തന്നെ അടിച്ചു. സ്വീഡന് ആശ്വാസം പകർന്ന് കൊണ്ട് 59ാം മിനുട്ടിൽ ആൻ്റോണി എലാങ്ക ​ഗോളടിച്ചെങ്കിലും ഒരു ​ഗോളിൽ ഒതുങ്ങേണ്ടി വന്നു സ്വീഡന്.Also read: ആദ്യ പകുതിയിൽ കളം നിറഞ്ഞാടി നെതർലാൻഡ്സ് ; വിട്ടു കൊടുക്കാതെ സ്വീഡൻ: 2-0നാല് ​ഗോളുകളിൽ നെതർലാൻഡ് അവസാനിപ്പിക്കുമെന്ന് കരുതിയവരെ അമ്പരിപ്പിച്ചു കൊണ്ട് ക്രിസെൻസിയോ സമ്മർവില്ലെ 89ാം മിനുട്ടിൽ മനോഹരമായ ഒരു ​ഗോൾ കൂടി നേടി. മികച്ച പാസുകളും പ്രതിരോധ നിരയും കൊണ്ട് നെതർലാൻഡ്സ് വിസ്മയം തീർക്കുകയായിരുന്നു. എന്നാൽ നെതർലാൻഡ്സിനോട് ഇഞ്ചോടിഞ്ച് പൊരുതാൻ സ്വീഡനും സാധിച്ചു. മികച്ച പ്രകടനമാണ് ഇരു ടീമുകളും കാഴ്ചവെച്ചത്.The post പൊരുതിപ്പൊരുതി സ്വീഡൻ കാത്തിരിക്കാതെ നെതർലാൻഡ്സ് ; ഒന്നിനെതിരെ അഞ്ച് ​ഗോളുകൾ appeared first on Kairali News | Kairali News Live.