ജോലിക്ക് ശേഷം അമിത ഉറക്കമോ ? നിങ്ങളിൽ സോഷ്യൽ ജെറ്റ് ലാഗ് ബാധിച്ചേക്കാം

Wait 5 sec.

ഒരാഴ്ച മുഴുവന്‍ ഓഫിസ് ജോലികൾക്ക് ശേഷം വീണുകിട്ടുന്ന ഒരു അവധിയിൽ സുഖമായൊന്ന് ഉറങ്ങിത്തീര്‍ക്കാന്‍ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ജോലി സമയത്ത് നഷ്ടപ്പെട്ട ഉറക്കം ഇങ്ങനെ ബാലന്‍സ് ചെയ്യാം എന്നാണ് പലരും കരുതുന്നത്. എന്നാല്‍ അത് അത്രയ്ക്ക് നല്ലതല്ല. കാരണം ഇങ്ങനെ അമിതമായി ഉറങ്ങുന്നതിലുടെ തലച്ചോറിൽ ഒരുതരം മന്ദത അനുഭവപ്പെടുന്നു. എന്തുകൊണ്ടായിരിക്കാം ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കിയാലോ. വൈദ്യശാസ്ത്രത്തിൽ ഇതിനെ സോഷ്യൽ ജെറ്റ് ലാഗ് എന്നാണ് പറയുന്നത്.തിങ്കൾ മുതൽ വെള്ളി വരെ കഠിനമായി ജോലി ചെയ്ത് പീന്നിട് കിട്ടുന്ന ശനിയും ഞായറും കൂടുതൽ ഉറങ്ങി തീർക്കാം എന്നാണ് പലരും കരുതുന്നത്. എന്നാല്‍ മനുഷ്യ തലച്ചോർ അങ്ങനെ പ്രവർത്തിക്കുന്ന ഒന്നല്ല. എന്നാൽ ചില ദിവസങ്ങളിൽ മാത്രം അമിതമായി ഉറങ്ങുന്നത് കൊണ്ട് എന്താണ് സമഭവിക്കുന്നത് എന്ന് നോക്കിയാലോ.ALSO  RAED :ഡാർക്ക് ചോക്ലേറ്റ് കഴിക്കുന്നതിലുടെ സ്ത്രീകളിൽ വരുന്ന മാറ്റങ്ങൾ എന്തെല്ലാം1. നമ്മുടെ ശരീരത്തിന് ഒരു ഉറക്ക ചക്രമുണ്ട്. പ്രവൃത്തിദിവസങ്ങളിൽ സാധാരണ സമയത്ത് എഴുന്നേൽക്കുന്ന ഒരാൾ ശനി, ഞായർ ​ദിവസങ്ങളിൽ മണിക്കൂറുകളോളം ഉറങ്ങുമ്പോൾ ഈ ഘടികാരത്തിന്റെ താളം തെറ്റുന്നു. അതുകൊണ്ടുതന്നെ തിങ്കളാഴ്ച രാവിലെ കടുത്ത ഉറക്കമില്ലായ്മയോടും മാനസിക തളർച്ചയോടും കൂടി ഉണരേണ്ടി വരുന്നു.2. അമിതമായി ഉറങ്ങുമ്പോൾ ഉറക്കത്തിന്‍റെ ഗുണനിലവാരം കുറയുന്നു. അതിനാല്‍ എഴുന്നേൽക്കുമ്പോൾ ഉന്മേഷത്തിന് പകരം ക്ഷീണവും തലവേദനയും ബ്രെയിൻ ഫോഗും അനുഭവപ്പെടുന്നു.3. കൂടുതൽ സമയം ഉറങ്ങുമ്പോൾ ശരീരം ജലാംശം ലഭിക്കാത്ത അവസ്ഥയിലാകുന്നു.ഇത് തലച്ചോറിന്റെ പ്രവർത്തനത്തെ ബാധിക്കുകയും മന്ദതയ്ക്ക് കാരണമാകുകയും ചെയ്യും.The post ജോലിക്ക് ശേഷം അമിത ഉറക്കമോ ? നിങ്ങളിൽ സോഷ്യൽ ജെറ്റ് ലാഗ് ബാധിച്ചേക്കാം appeared first on Kairali News | Kairali News Live.