‘പദ്ധതികൾക്ക് പേരിനുമാത്രം തുക, ‘രാമേശ്വരം ക്ഷൗരം’ പോലെ’; യുഡിഎഫ് സർക്കാരിന്റെ ബജറ്റിനെ വിമർശിച്ച് ഡോ. ടി എം തോമസ് ഐസക്

Wait 5 sec.

യുഡിഎഫ് സർക്കാരിന്റെ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ കഴിഞ്ഞ ദിവസം അവതരിപ്പിച്ച ആദ്യ ബജറ്റിനെ ടോക്കൺ ബജറ്റായി വിശേഷിപ്പിച്ച് മുൻ ധനമന്ത്രി തോമസ് ഐസക്. പദ്ധതികൾക്കെല്ലാം പേരിന് മാത്രം തുക (ടോക്കൺ) വകയിരുത്തി സർക്കാർ എല്ലാ കാര്യങ്ങളും തുടങ്ങിക്കഴിഞ്ഞു എന്നൊരു തെറ്റായ ധാരണ ഉണ്ടാക്കുന്ന രീതിയാണ് സതീശൻ ബജറ്റിലൂടെ അവതരിപ്പിച്ചതെന്നും അദ്ദേഹം വിമർശിച്ചു. കൈരളി ന്യൂസിൻറെ സംവാദ പരിപാടിയായ ന്യൂസ് ആൻഡ് വ്യൂസിൽ പങ്കെടുത്ത് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.യുഡിഎഫിന്റെ ബജറ്റിൽ ‘രാമേശ്വരം ക്ഷൗരം’ പ്രവണത കാണാൻ സാധിക്കുന്നുണ്ടെന്നും തോമസ് ഐസക് പറയുന്നു. ആവശ്യത്തിന് പണമില്ലാതെ നിരവധി പദ്ധതികൾ പ്രഖ്യാപിക്കുന്നതിനെയാണ് അദ്ദേഹം ‘രാമേശ്വരം ക്ഷൗരം’ എന്ന പഴഞ്ചൊല്ലിനോടാണ് ഉപമിക്കുന്നത്.ഇത് മന്ത്രിമാർക്ക് കൈയടി നേടിക്കൊടുക്കുമെങ്കിലും പദ്ധതികൾ ഒരിക്കലും കൃത്യസമയത്ത് പൂർത്തിയാകില്ലെന്ന് തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു.also read:ധാതുഖനനത്തിൽ സ്വകാര്യ പങ്കാളിത്തം; യു.ഡി.എഫ് സർക്കാരിനെ ശക്തമായി എതിർക്കുമെന്ന് ഡോ. ടി.എം തോമസ് ഐസക്2016-ൽ കിഫ്ബി വന്നതോടെ കേരളത്തിൽ ഈ ടോക്കൺ സമ്പ്രദായം അവസാനിച്ചിരുന്നെന്നും എന്നാൽ പുതിയ ബജറ്റിലൂടെ ആ തെറ്റായ പ്രവണത തിരിച്ചു വന്നിരിക്കുകയാണെന്നും തോമസ് ഐസക് വ്യക്തമാക്കി. പുതിയ പ്രഖ്യാപനങ്ങൾക്കായി ബജറ്റിൽ വകയിരുത്തിയിരിക്കുന്നത് വെറും 1050 കോടി രൂപ മാത്രമാണെന്ന് അദ്ദേഹം പറയുന്നു. കൂടാതെ, തദ്ദേശ സ്ഥാപനങ്ങൾക്കുള്ള പദ്ധതി വിഹിതത്തിൽ ഏകദേശം 1534 കോടി രൂപയുടെ കുറവ് സംഭവിച്ചിട്ടുണ്ടെന്നും അദ്ദേഹം കണക്കുകൾ (17,901 കോടിയിൽ നിന്ന് 16,367 കോടിയായി കുറഞ്ഞു) നിരത്തി വ്യക്തമാക്കുന്നു.കേന്ദ്രത്തിൽ നിന്ന് ലഭിക്കുമെന്ന് പ്രതീക്ഷിച്ച 20,000 കോടി രൂപ ലഭിക്കാത്തത് പദ്ധതി വിഹിതത്തെ ബാധിച്ചതായി തോമസ് ഐസക് പറയുന്നു. എന്നാൽ സംസ്ഥാനം സ്വന്തം വരുമാനം വർദ്ധിപ്പിക്കാനോ ജിഎസ്ടി, ഐജിഎസ്ടി കുടിശ്ശിക പിരിച്ചെടുക്കാനോ നടപടികൾ സ്വീകരിക്കുന്നില്ലെന്നും തോമസ് ഐസക് വിമർശിച്ചു.The post ‘പദ്ധതികൾക്ക് പേരിനുമാത്രം തുക, ‘രാമേശ്വരം ക്ഷൗരം’ പോലെ’; യുഡിഎഫ് സർക്കാരിന്റെ ബജറ്റിനെ വിമർശിച്ച് ഡോ. ടി എം തോമസ് ഐസക് appeared first on Kairali News | Kairali News Live.