തിരുവനന്തപുരം| വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നല്‍കിയ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ മുന്‍ എക്സൈസ് മന്ത്രി എം ബി രാജേഷ്. ഈ തീരുമാനം സംസ്ഥാനത്ത് മദ്യം വ്യാപകമായി ലഭ്യമാക്കാനാണെന്ന് അദ്ദേഹം ആരോപിച്ചു.സ്പിരിറ്റ് ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മദ്യത്തിനാണ് നികുതി കുറച്ചതെന്നും, ഇത് അഴിമതിക്ക് വഴിവയ്ക്കുന്ന നടപടിയാണെന്നും രാജേഷ് പറഞ്ഞു. മദ്യം സുലഭമാകുന്നതിലൂടെ പുതിയ തലമുറയില്‍ ഉപയോഗം വര്‍ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി മദ്യക്കമ്പനികളുടെ കൈയിൽ നിന്നും എത്ര പണം വാങ്ങിയെന്നും, വിഡി സതീശൻ എത്ര കിട്ടിയെന്ന് വ്യക്തമാക്കണമെന്നും രാജേഷ് പറഞ്ഞു.മദ്യവിരുദ്ധ നിലപാട് എടുത്തവരാണ് ഇപ്പോള്‍ മദ്യം കൂടുതല്‍ ലഭ്യമാക്കുന്ന നടപടികളിലേക്ക് പോകുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഈ നികുതി ഇളവിലൂടെ സംസ്ഥാനത്തിന് വലിയ വരുമാനനഷ്ടമുണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏകദേശം 600 കോടി രൂപയുടെ നഷ്ടം ഉണ്ടാകാമെന്നും അദ്ദേഹം വ്യക്തമാക്കി.കോര്‍പ്പറേറ്റ് കമ്പനികളുടെ ആവശ്യത്തിനനുസരിച്ചാണ് നികുതി ഇളവ് നല്‍കിയതെന്നും, കര്‍ണാടക മദ്യ ലോബിയുടെ സ്വാധീനവും ഇതിനുപിന്നിലുണ്ടെന്നും രാജേഷ് ആരോപിച്ചു.എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൃഷിക്കാരെ സഹായിക്കുന്ന രീതിയില്‍ പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ച് വീര്യം കുറഞ്ഞ മദ്യം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയിരുന്നുവെന്നും, ഇപ്പോഴത്തെ തീരുമാനം അതില്‍നിന്ന് വ്യത്യസ്തമാണെന്നും രാജേഷ് കൂട്ടിച്ചേര്‍ത്തു.Content Highlights:Former Excise Minister MB Rajesh strongly criticized the government decision to reduce taxes on low strength alcohol. He alleged that this move benefits the corporate liquor lobby and will cause a massive state revenue loss of six hundred crore rupees. Rajesh also questioned the financial motives behind this policy change.