യുഡിഎഫ് സർക്കാരിന്റെ ബജറ്റിനെതിരെ വിമർശനവുമായി എം വി ജയരാജൻ. നെഹ്റുവിയൻ നയമല്ല ബജറ്റിലുള്ളതെന്നും ബജറ്റ് അവതരണത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ നെഹ്റുവിയൻ വാചകം ഉദ്ധരിക്കുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.ബജറ്റിൽ കോർപ്പറേറ്റുകൾക്ക് മാത്രം വാരിക്കോരി നൽകി. ക്ഷേമ പെൻഷൻ 3000 ആക്കുമെന്നാണ് യുഡിഎഫ് പറഞ്ഞത്. എന്നിട്ട് ഇപ്പോൾ എന്തുപറ്റിയെന്ന് അദ്ദേഹം ചോദിച്ചു. പ്രഖ്യാപിച്ച പദ്ധതികൾ ഒന്നും യു ഡി എഫ് നടപ്പാക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു. പ്രിയദർശനി നല്ല പദ്ധതിയാണ്. പക്ഷേ അതിലും പറ്റിപ്പാണ്. എല്ലാ ബസിലും സൗജന്യ യാത്ര എന്ന് പറഞ്ഞവർ ഇപ്പോൾ ജനങ്ങളെ പറഞ്ഞ് പറ്റിച്ചു.ALSO READ: തൃശൂരിൽ കോൺഗ്രസ് പഞ്ചായത്തംഗമടങ്ങുന്ന സംഘത്തെ ആക്രമിച്ച് 16 ലക്ഷം കവർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘംരണ്ട് സമാന്തര ഭരണം കേരളത്തിൽ ആരംഭിച്ചു. കോൺഗ്രസ് നേരിട്ടും ഗവർണറിലൂടെ ബിജെപിയും കേരളം ഭരിക്കുന്നു. ഈ സമാന്തര ഭരണം ഇരുണ്ട കേരളത്തിലേക്ക് നയിക്കും. വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി കുറച്ചത് സ്വകാര്യ കമ്പനികൾക്ക് വേണ്ടിയാണെന്നും എം വി ജയരാജൻ ചൂണ്ടിക്കാട്ടി.The post ബജറ്റിൽ കോർപ്പറേറ്റുകൾക്ക് വാരിക്കോരി നൽകി, കോൺഗ്രസ് നേരിട്ടും ഗവർണറിലൂടെ ബിജെപിയും കേരളം ഭരിക്കുന്നു: എം വി ജയരാജൻ appeared first on Kairali News | Kairali News Live.