തൃശൂർ തൃപ്രയാറിൽ കാർ ആക്രമിച്ച് 16 ലക്ഷം രൂപ കവർന്ന സംഭവത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. ഇരിങ്ങാലക്കുട ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘമാണ് അന്വേഷണം നടത്തുന്നത്. പ്രതികളെ തിരിച്ചറിഞ്ഞെന്നും ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.പാലക്കാട് വിളയൂരിലെ കോൺഗ്രസ് പഞ്ചായത്തംഗം മുഹമ്മദ് റാഫി ഉൾപ്പെടെയുള്ള സംഘത്തെ ആക്രമിച്ച ശേഷമാണ് പണം കവർന്നത്. രൂപ ഡോളറാക്കി മാറ്റി നൽകാമെന്ന് പറഞ്ഞ് രഞ്ജിത്ത് എന്നയാളുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരിൽ നിന്നും പണം തട്ടിയത്. തൃപ്രയാറിലേക്ക് വിളിച്ചുവരുത്തിയ ശേഷം മുളകുപൊടി സ്പ്രേ ചെയ്ത് ആക്രമിക്കുകയും 16 ലക്ഷം രൂപ തട്ടിയെടുക്കുകയും ആയിരുന്നു.ALSO READ: കെഎസ്ഇബി ഉദ്യോഗസ്ഥൻ കൈക്കൂലി കേസിൽ പിടിയിൽരഞ്ജിത്തിന്റെ വീട്ടിൽ വെച്ച് രൂപാ ഡോളർ ആക്കി നൽകാമെന്ന ഉറപ്പിൽ കോൺഗ്രന് നേതാവ് അടക്കമുള്ളവരെ പ്രധാന പാതയിൽ നിന്നും ഇട റോഡിൽ എത്തിക്കുകയായിരുന്നു. വഴിയിൽ കാത്തുനിൽക്കുകയായിരുന്ന രഞ്ജിത്ത് ഇവരുടെ വാഹനത്തിൽ കയറി. പിന്നീട് വീട് എത്താറായെന്ന് പറഞ്ഞ് സിസിടിവി ക്യാമറകളില്ലാത്ത സ്ഥലത്ത് വാഹനം നിർത്താൻ ആവശ്യപ്പെടുകയായിരുന്നു. പിന്നീടായിരുന്നു അക്രമണം.തുടർന്ന് രഞ്ജിത്തും ആക്രമണ സംഘത്തിനൊപ്പം രക്ഷപ്പെട്ടതായാണ് പൊലീസ് പറയുന്നത്. വ്യാജ നമ്പർ പ്ലേറ്റ് ഉള്ള സിൽവർ കളർ ഇന്നോവ കാറിൽ എത്തിയ സംഘമാണ് ആക്രമണത്തിനും കവർച്ചക്കും നേതൃത്വം നൽകിയത്.The post തൃശൂരിൽ കോൺഗ്രസ് പഞ്ചായത്തംഗമടങ്ങുന്ന സംഘത്തെ ആക്രമിച്ച് 16 ലക്ഷം കവർന്ന സംഭവം; അന്വേഷണത്തിന് പ്രത്യേക സംഘം appeared first on Kairali News | Kairali News Live.