ന്യൂഡൽഹി | പ്രമുഖ വാഹന നിർമാതാക്കളായ കിയ ഇന്ത്യ തങ്ങളുടെ ജനപ്രിയ എസ് യു വി മോഡലായ സെൽറ്റോസിന്റെ തിരഞ്ഞെടുക്കപ്പെട്ട വേരിയന്റുകളുടെ വില വർധിപ്പിച്ചു. നിലവിലെ ജനറേഷൻ സെൽറ്റോസ് വിപണിയിൽ എത്തിയതിനു ശേഷം ഇതാദ്യമായാണ് വാഹനത്തിന്റെ വിലയിൽ കമ്പനി വർധനവ് വരുത്തുന്നത്. വിവിധ വേരിയന്റുകൾക്ക് 2,900 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്.എച്ച് ടി കെ (ഒ) ടർബോ ഐ എം ടി, ജി ടി എക്സ് (എ) ടർബോ ഡി സി ടി, എക്സ് ലൈൻ (എ) പെട്രോൾ സി വി ടി, എച്ച് ടി ഇ 1.5 പെട്രോൾ മാനുവൽ എന്നീ വേരിയന്റുകൾക്ക് 900 രൂപയാണ് വർധിപ്പിച്ചത്. മറ്റ് ഭൂരിഭാഗം വേരിയന്റുകൾക്കും 2,900 രൂപ വരെ വില ഉയർന്നിട്ടുണ്ട്. അതേസമയം ജി ടി എക്സ് 1.5 സി വി ടി, ജി ടി എക്സ് ടർബോ ഡി സി ടി, ജി ടി എക്സ് (എ) 1.5 സി വി ടി, ജി ടി എക്സ് (എ) ടർബോ ഡി സി ടി എന്നീ ട്രിമ്മുകളുടെ വിലയിൽ മാറ്റമില്ലാതെ തുടരുന്നു.വില പരിഷ്കരണത്തോടെ കിയ സെൽറ്റോസ് ശ്രേണിയുടെ പ്രാരംഭ വില എക്സ് ഷോറൂം നിരക്കിൽ 10.99 ലക്ഷം രൂപയായി ഉയർന്നു. ടോപ്പ് സ്പെക്ക് വേരിയന്റിന്റെ വില 20.19 ലക്ഷം രൂപയുമാണ്. 1.5 ലിറ്റർ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എന്നിങ്ങനെ മൂന്ന് എഞ്ചിൻ ഓപ്ഷനുകളിൽ സെൽറ്റോസ് വിപണിയിൽ ലഭ്യമാണ്.പവേർഡ് ഡ്രൈവർ സീറ്റ്, കൂൾഡ് ഫ്രണ്ട് സീറ്റുകൾ, പനോരമിക് സൺറൂഫ്, വയർലെസ് ചാർജിംഗ്, ബോസ് സ്റ്റീരിയോ സിസ്റ്റം, 360 ഡിഗ്രി ക്യാമറ, ലെവൽ 2 എ ഡി എ സ് തുടങ്ങിയ ഫീച്ചറുകളെല്ലാം വാഹനത്തിൽ മാറ്റമില്ലാതെ തുടരുന്നു. മാരുതി സുസുക്കി വിക്ടോറിസ്, ഹ്യുണ്ടായ് ക്രെറ്റ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, ഫോക്സ്‌വാഗൺ ടൈഗൂൺ, ടാറ്റ സിയറ, സ്കോഡ കുഷാക്ക് തുടങ്ങിയ വാഹനങ്ങളുമായാണ് കിയ സെൽറ്റോസ് വിപണിയിൽ മത്സരിക്കുന്നത്.Content HighlightsKia India has implemented its first price hike on the current-generation Seltos SUV, increasing rates by up to Rs. 2,900 depending on the variant. The updated ex-showroom prices for the Seltos lineup now range from Rs. 10.99 lakh to Rs. 20.19 lakh, while features and engine options remain unchanged.