ടാറ്റ മോട്ടോഴ്‌സ്, ഹ്യുണ്ടായി എന്നിവയ്ക്ക് പിന്നാലെ വില വർധന പ്രഖ്യാപനവുമായി കിയ മോട്ടോഴ്‌സ്. ജൂലായ് ഒന്ന് മുതൽ കിയ മോട്ടോഴ്‌സിന്റെ എല്ലാ മോഡലുകൾക്കും രണ്ട് ശതമാനം വില വർധിപ്പിക്കുമെന്നാണ് അറിയിച്ചത്. വാഹന നിർമാണ ചിലവിൽ ഉണ്ടായ വർധനവിനെ തുടർന്നാണ് വാഹനങ്ങളുടെ വില വർധിപ്പിക്കാൻ കിയ തീരുമാനിച്ചത്. വാഹന നിർമാണ ചെലവിലുണ്ടായ വർധനവിന്റെ ചെറിയൊരു പങ്ക് മാത്രമാണ് ഉപയോക്താക്കൾക്ക് നൽകുന്നതെന്നും കിയ പറയുന്നത്.ALSO READ :കാറിന്റെ മുൻവശത്തെ ചില്ല് വ്യത്തിയാക്കാറുണ്ടോ? ഈ കര്യങ്ങൾ ശ്രദ്ധിക്കുകമോഡൽ വേരിയന്റ് അനുസരിച്ച് വില വർധനവ് വ്യത്യസ്തമായിരിക്കും. ഓരോ വാഹനത്തിനും ഏത്ര രൂപയാണ് കൂടുന്നതെന്ന കാര്യത്തിൽ കിയ മോട്ടോഴ്‌സ് ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. വാഹനങ്ങളുടെ വില അനുസരിച്ച് പരമാവധി 2.6 ലക്ഷം രൂപയുടെ വരെ വർധനവാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ ഇന്ത്യയിൽ ആറ് ഐസ് വാഹനങ്ങളും മൂന്ന് ഇലക്ട്രിക് വാഹനങ്ങളുമാണ് കിയ മോട്ടോഴ്‌സിനുള്ളത്. ഇതിൽ ഇലക്ട്രിക് മോഡലായ ഇവി 9 ആണ് ഏറ്റവുമധികം വിലയുള്ള വാഹനം.The post ടാറ്റ മോട്ടോഴ്‌സിനും ഹ്യുണ്ടായിക്കും പിന്നാലെ വില വർധിപ്പിക്കാൻ ഒരുങ്ങി കിയ മോട്ടോഴ്സ് appeared first on Kairali News | Kairali News Live.