ഫിഫ ലോകകപ്പിലെ ഐ ഗ്രൂപ്പിലെ രണ്ടാം മത്സരത്തിൽ നോർവെയും ഇറാഖും പൊരുതുന്നു.ബോസ്റ്റണിൽ നടക്കുന്ന മത്സരത്തിൽ ആദ്യ പകുതി അവസാനിച്ചപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് നോർവേ മുന്നിലാണ്. ഹാളണ്ടും ഒഡേഗാർഡും അടങ്ങുന്ന നോർവേ യൂറോപ്പിലെ ഇഷ്ട ഫോർമേഷനായ 4-3-3 ൽ അണിനിരന്നപ്പോൾ മറുവശത്ത് ഇറാഖ് പരമ്പരാഗതമായ 4-4-2 ഫോർമേഷനിൽ അണിനിരന്നു.Also Read: ഫിഫ ലോകകപ്പ് 2026: സെനഗലിന്റെ പൂട്ട് പൊളിച്ച് എംബാപ്പെയും കൂട്ടരും; ഫ്രാൻസിന് വിജയത്തുടക്കംതുടക്കാം മുതൽ ആക്രമിച്ചു കളിക്കുകയായിരുന്നു നോർവീജിയൻ പട. അതേസമയം പ്രതിരോധത്തിലൂന്നിയ പ്രത്യാക്രമണം ആയിരുന്നു ഇറാഖി ശൈലി. തുടരെ തുടരെയുള്ള അക്രമണങ്ങൾക്കു ഒടുവിൽ 29ആം മിനുട്ടിൽ സൂപ്പർതാരം ഹാളണ്ട് നോർവെയെ മുന്നിലെത്തിച്ചു. സഹതാരം മോളേർ വോൾഫ് കൊടുത്ത പന്ത് ഇറാഖി ഗോൾ വലയിലേക്ക് ചെത്തിവിട്ട് മാഞ്ചസ്റ്റർ സിറ്റി താരം വേട്ട തുടങ്ങി. എന്നാൽ 39ആം മിനുട്ടിൽ ഐമൻ ഹുസൈൻ ഹെഡറിലൂടെ ഇറാഖിനെ ഒപ്പമെത്തിച്ചു. എന്നാൽ നാല് മിനുറ്റുകൾക്കകം ഹാളണ്ട് വീണ്ടും നോർവെയെ മുന്നിൽ എത്തിച്ചു.ഇറാഖി പ്രതിരോധ താരത്തിന്റെ ഗോളിയെ ലക്ഷ്യം വച്ചുള്ള അലസമായ ബാക് പാസ് തട്ടിയെടുത്ത ഹാളണ്ട് വീണ്ടും ഗോൾ നേടുകയായിരുന്നു.The post ഫിഫ ലോകകപ്പ് 2026: ഹാളണ്ട് രണ്ടു ഗോൾ അടിച്ച് തിളങ്ങി; ഇറാഖിനെതിരെ ആദ്യപകുതിയിൽ നോർവേ മുന്നിൽ appeared first on Kairali News | Kairali News Live.