യുഎസിലെ കാൻസസ് സ്റ്റേഡയത്തിൽ ഗ്രൂപ് ജിയിൽ അൾജീരിയയെ നേരിടുന്ന അർജന്റീന മെസിയുടെ ഗോളിൽ ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിൽ നിൽക്കുന്നു. അർജന്റീനയ്ക്ക് വേണ്ടി ആറാം ലോകകപ്പിൽ ബൂട്ട് കെട്ടുന്ന മെസ്സിയുടെ നീല ജേഴ്സിയിലുള്ള 200-ാമത്തെ മത്സരവുമാണ്. 2014ന് ശേഷം ആദ്യമായാണ് അൾജീരിയ ലോകകപ്പിൽ കളിക്കാനിറങ്ങുന്നത്. 17-ാം മിനിറ്റിൽ മെസ്സിയുടെ മനോഹരമായ ഗോളിലാണ് അർജന്റീന മുന്നിലെത്തുന്നത്. ലോകകപ്പിലെ മെസ്സിയുടെ 14-ാമത്തെ ഗോളാണ് ഇത്.4-3-3 ലൈനപ്പിലാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ മെസ്സി എതിരാളികളുടെ വല കുലുക്കിയെങ്കിലും ഓഫ് സൈഡായതിനാൽ ഗോൾ റദ്ദാക്കി. എട്ടാം മിനിറ്റിൽ അൾജീരിയൻ താരം ഫാരെസ് ചെബി അർജന്റീന ആരാധകരെ ഭയപ്പെടുത്തി വല കുലുക്കിയെങ്കിലും ലൈൻസ് മാൻ ഓഫ് സൈഡ് വിളിക്കുകയായിരുന്നു.കളിയുടെ 17-ാം മിനിറ്റിൽ മധ്യനിര താരം ഡിപോൾ നൽകിയ അസിസ്റ്റിൽ നിന്ന് മെസ്സിയുടെ വെടിയുണ്ട പോലത്തെ ഷോട്ട് അൾജീരിയൻ ഗോൾ കീപ്പർ ലൂക്ക സിദാന്റെ കൈകളിലുരസി വലയുടെ ടോപ് കോർണറിലേക്ക്. സ്റ്റേഡിയത്തിൽ ആവശമിരമ്പി, അർജന്റീനക്കായി മൈതനാത്തേക്കിറങ്ങിയ 200-ാം മത്സരത്തിൽ മിശിഹയുടെ മനോഹരമായ ഗോളിൽ അർജന്റീന മുമ്പിൽ.ഇതോടെ അർജന്റീനയ്ക്കായി ലോകകപ്പിൽ ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന റെക്കോർഡും മെയസ്സിയുടെ പേരിലായി.The post മെസ്സീീീ….ഗോൾ… ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ appeared first on Kairali News | Kairali News Live.