ഫിഫ ലോകകപ്പ് 2026: ഇറാഖിനെ തകർത്ത് നോർവേ തുടങ്ങി: ഇരട്ട ഗോളുമായി ഹാളണ്ട് തിളങ്ങി

Wait 5 sec.

ഫിഫ ലോകകപ്പിലെ ഗ്രൂപ്പ് മത്സരത്തിൽ ഇറാഖിനെതിരെ നോർവേക്ക് മിന്നുന്ന ജയം. ബോസ്റ്റണിൽ നടന്ന പോരാട്ടത്തിൽ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് സ്കാന്ഡിനേവിയൻ പട വിജയിച്ചത്. മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ താരം ഏർലിങ് ഹാളണ്ട് നയിച്ച നോർവേ കളിയുടെ തുടക്കം മുതൽ മികച്ച അക്രമണ ഫുട്ബോൾ കാഴ്ചവച്ചത്. 4-3-3 ൽ ഫോർമേഷനിൽ അണിനിരന്ന അവർ തുടർച്ചയായി എതിർ പെനാൽറ്റി ബോക്സിൽ ആക്രമണം അഴിച്ചു വിട്ടു. ആക്രമണങ്ങളുടെ അവസാനം 29ആം മിനുട്ടിൽ സഹതാരം മോളേർ വോൾഫ് കൊടുത്ത പന്ത് ഇറാഖി ഗോൾ വലയിലേക്ക് ചെത്തിവിട്ട് ഹാളണ്ട് വേട്ട തുടങ്ങി.Also Read:ഫിഫ ലോകകപ്പ് 2026: ഹാളണ്ട് രണ്ടു ഗോൾ അടിച്ച് തിളങ്ങി; ഇറാഖിനെതിരെ ആദ്യപകുതിയിൽ നോർവേ മുന്നിൽ39ആം മിനുട്ടിൽ ഐമൻ ഹുസൈൻ ഹെഡറിലൂടെ ഇറാഖിനെ ഒപ്പമെത്തിച്ചെങ്കിലും അധികം വൈകാതെ ഹാളണ്ട് വീണ്ടും ഗോൾ നേടി.ആദ്യ പകുതിയിലെ അതെ ആവേശവുമായി നോർവേ ഇറാഖി പോസ്റ്റിലേക്ക് ആക്രമിച്ചു കയറി. 76ആം മിനുട്ടിൽ പകരക്കാരനായെത്തിയ ഓസ്ടിഗാർഡ് തന്റെ ഉയരം മുതലെടുത്ത്‍ മികച്ച ഹെഡറിലൂടെ ടീമിന്റെ ലീഡ് ഉയർത്തി. അധികസമയത്ത് ഐമൻ ഹുസൈൻ അടിച്ച സെൽഫ് ഗോളിന്റെ രൂപത്തിൽ നോർവേ നാലാം ഗോൾ നേടി.Norway trashes Iraq in World Cup ; Haaland scores twiceThe post ഫിഫ ലോകകപ്പ് 2026: ഇറാഖിനെ തകർത്ത് നോർവേ തുടങ്ങി: ഇരട്ട ഗോളുമായി ഹാളണ്ട് തിളങ്ങി appeared first on Kairali News | Kairali News Live.