എവിടെ സൗജന്യയാത്ര? കെഎസ്ആര്‍ടിസി ഓർഡിനറിയിൽ പണം ഈടാക്കിയതായി യുവതിയുടെ പരാതി

Wait 5 sec.

കെഎസ്ആര്‍ടി ഓർഡിനറി സൗജന്യ യാത്ര ലഭിച്ചില്ലെന്ന് വീണ്ടും പരാതി ഉയ‌ർന്നു. വെള്ളറട ഡിപ്പോയില്‍ നിന്ന് പുറപ്പെടെ പ്രിയദര്‍ശനി സര്‍വീസിലാണ് യുവതിക്ക് ഫ്രീ ടിക്കറ്റ് നൽകാതെയിരുന്നത്. തിരുവനന്തപുരത്ത് ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റുകൾ ആക്കുന്നു എന്ന ആരോപണത്തിന് പിന്നാലെയാണ് സൗജന്യ യാത്ര നിഷേധിച്ച സംഭവവും ഉണ്ടായിരിക്കുന്നത്.കെഎസ്ആര്‍ടി ഓർഡിനറി ബസില്‍ സ്ത്രികൾക്കുള്ള സൗജന്യയാത്ര ആരംഭിച്ചെങ്കിലും വെള്ളറട ഡിപ്പോയില്‍ നിന്ന് പുറപ്പെട്ട ബസില്‍ സൗജന്യയാത്ര നിഷേധിച്ചെന്നാണ് പരാതി. പ്രിയദര്‍ശനി സൗജന്യയാത്ര എന്ന സ്റ്റിക്കര്‍ ബസില്‍ ഒട്ടിച്ചിട്ടുണ്ടെന്നും യാത്രക്കാരി പറഞ്ഞു. മലയൻകീ‍ഴ് പോസ്റ്റ് ഓഫീസ് ജങ്ഷനിൽ നിന്ന് മലയൻകീ‍ഴ് ജങ്ഷനിലേക്ക് ബസ് കയറിയ യാത്രക്കാരിക്കാണ് സൗജന്യ യാത്ര നിഷേധിച്ചത്. ‌ടിക്കറ്റ് ചോദിച്ചപ്പോൾ യുവതിയ്ക്ക് ചാര്‍ജ് അടങ്ങിയ ടിക്കറ്റാണ് കണ്ടക്ടര്‍ നല്‍കിയത്.ALSO READ: യുവതിക്കുനേരെ ലൈം​ഗീകാതിക്രമം നടത്തിയ കോൺഗ്രസ്‌ നേതാവിനെതിരെ നപടിയെടുക്കണം: ജനാധിപത്യമഹിളാ അസോസിഷേൻ ‌താമരശേരി ഏരിയാ കമ്മിറ്റിസൗജന്യ യാത്ര നിഷേധിക്കാൻ കാരണം ടിക്കറ്റ് മെഷിനിലുണ്ടായ സാങ്കേതിക തകരാറാണോയെന്ന് അറിയില്ലെന്നും യാത്രക്കാരി പറഞ്ഞു. തിരുവനന്തപുരത്ത് ഓർഡിനറി ബസുകളെ സിറ്റി ഫാസ്റ്റായി മാറ്റുന്നുവെന്ന ആരോപണങ്ങൾക്കിടയിലാണ് സൗജന്യ യാത്ര ലഭിക്കുന്നില്ലെന്ന വാര്‍ത്തയും പുറത്ത് വരുന്നത്.The post എവിടെ സൗജന്യയാത്ര? കെഎസ്ആര്‍ടിസി ഓർഡിനറിയിൽ പണം ഈടാക്കിയതായി യുവതിയുടെ പരാതി appeared first on Kairali News | Kairali News Live.