കാലവർഷം ശക്തി കുറയുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

Wait 5 sec.

സംസ്ഥാനത്ത് കാലവർഷം ദുർബലപ്പെടുന്നു. ഇന്ന് രണ്ട് ജില്ലകളിലാണ് യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിട്ടുള്ളത്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഇന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളിൽ പ്രവചിക്കപ്പെട്ടിരിക്കുന്നത്.ALSO READ: നിപാ നീരീക്ഷണത്തിലായിരുന്ന രണ്ടു പേർ കൂടി ആശുപത്രി വിട്ടു; മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടന്നില്ലെന്ന് ജില്ലാ കളക്ടർഅതേസമയം ശക്തമായ കാറ്റിനും ഒറ്റപ്പെട്ട മ‍ഴയ്ക്കും സാധ്യതയുള്ളയതായും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മണിക്കൂറിൽ 40 കിലോ മീറ്റർ വരെ വേഗതയിൽ വീശാവുന്ന കാറ്റിന് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. നാളെ ഒരു ജില്ലകളിലും മഴ മുന്നറിയിപ്പില്ല.The southwest monsoon has weakened across Kerala, with a yellow alert issued for Pathanamthitta and Idukki districts. The weather department also warns of strong winds reaching up to 40 kmph and isolated rainfall in parts of the state.The post കാലവർഷം ശക്തി കുറയുന്നു; ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.