ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു; രാത്രി ഏറെ വൈകിയും സ്ഥലംമാറ്റ ഉത്തരവ്

Wait 5 sec.

ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുകയാണ്. രാത്രി ഏറെ വൈകിയാണ് സ്ഥലംമാറ്റ ഉത്തരവുകൾ സ‌ർക്കാർ പുറത്തുവിട്ടത്. പുട്ട വിമലാദിത്യയെ ഉത്തരമേഖലാ ഐജിയായി നിയമിച്ച് ഉത്തരവിറങ്ങി.ഓപ്പറേഷൻ തൂഫാൻ നോഡൽ ഓഫീസർ കൂടിയാണ് പുട്ട വിമലാദിത്യ. കെ കാർത്തിക് കണ്ണൂർ റേഞ്ച് ഡിഐജിയായി നിയമിച്ചു. കഴിഞ്ഞ ദിവസം ഇദ്ദേഹത്തെ തൃശൂർ റേഞ്ച് ഡിഐജിയായി നിയമിച്ചിരുന്നു. പിന്നാലെയാണ് സ്ഥലംമാറ്റം.ALSO READ: ഫിഫ ലോകകപ്പ് 2026: സെനഗലിന്റെ പൂട്ട് പൊളിച്ച്  എംബാപ്പെയും കൂട്ടരും; ഫ്രാൻസിന് വിജയത്തുടക്കംനാരായണൻ ടിയെ തൃശൂർ റേഞ്ച് ഡിഐജിയായി നിലനിർത്തി. കണ്ണൂർ റേഞ്ച് ഡിഐജിയായി പോകാൻ നാരായണൻ അസൗകര്യം അറിയിച്ചിരുന്നു. കാർത്തിക്കും നാരായണനും അസൗകര്യം അറിയിച്ചത് സർക്കാർ പരിഗണിച്ചു.മോഹനചന്ദ്രൻ നായറാണ് മലപ്പുറം ക്രൈം ബ്രാഞ്ച് എസ് പി. അരുൺ കെ പവിത്രനെ കൊച്ചി ഡിസിപിയായി നിയമിച്ചു. ജുവനപടി മഹേഷിനെ ദക്ഷിണമേഖലാ വിജിലൻസ് എസ്പിയായും ഷഹൻഷാ കെ എസിനെ തിരുവനന്തപുരം ഡിസിപിയായും നിയമിച്ച് ഉത്തരവിറങ്ങി. അടുത്തിടെയാണ് ഐപിഎസ് തലപ്പത്ത് പുതിയ സർക്കാർ അഴിച്ചുപണി നടത്തിയത്. ഇതിന് പിന്നാലെയാണ് വീണ്ടും സ്ഥലംമാറ്റങ്ങൾ.The post ഐപിഎസ് തലപ്പത്ത് അഴിച്ചുപണി തുടരുന്നു; രാത്രി ഏറെ വൈകിയും സ്ഥലംമാറ്റ ഉത്തരവ് appeared first on Kairali News | Kairali News Live.