മെസ്സീീീ….​ഗോൾ… ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ

Wait 5 sec.

യുഎസിലെ കാൻസസ് സ്റ്റേഡയത്തിൽ ​ഗ്രൂപ് ജിയിൽ അൾജീരിയയെ നേരിടുന്ന അർജന്റീന  ആദ്യ പകുതിയിൽ ഒരു ​ഗോളിന് മുന്നിൽ. അർജന്റീനയ്ക്ക് വേണ്ടി ആറാം ലോകകപ്പിൽ ബൂട്ട് കെട്ടുന്ന മെസ്സിയുടെ ഗോളിലാണ് അര്‍ജന്റീന മുന്നിലെത്തിയത്. അര്‍ജന്റീനയുടെ കുപ്പായത്തില്‍ 200-ാമത്തെ മത്സരത്തിനാണ് മെസ്സി ഇന്ന് മൈതാനത്തേക്കിറങ്ങിയത്. 2014ന് ശേഷം ആദ്യമായാണ് അൾജീരിയ ലോകകപ്പി കളിക്കാനെത്തുന്നത്. 17-ാം മിനിറ്റിൽ മെസ്സിയുടെ മനോഹരമായ ​ഗോളിലാണ് അർജന്റീന മുന്നിലെത്തിയത്.4-3-3 ലൈനപ്പിലാണ് ഇരുടീമുകളും കളത്തിലിറങ്ങിയത്. മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ മെസ്സി എതിരാളികളുടെ വല കുലുക്കിയെങ്കിലും ഓഫ് സൈഡായതിനാൽ ​ഗോൾ റദ്ദാക്കി. എട്ടാം മിനിറ്റിൽ അൾജീരിയൻ താരം ഫാരെസ് ചെബി അർജന്റീന ആരാധകരെ ഭയപ്പെടുത്തി വല കുലുക്കിയെങ്കിലും ലൈൻസ് മാൻ ഓഫ് സൈഡ് വിളിക്കുകയായിരുന്നു.കളിയുടെ 17-ാം മിനിറ്റിൽ മധ്യനിര താരം ഡിപോൾ നൽകിയ അസിസ്റ്റിൽ നിന്ന് മെസ്സിയുടെ വെടിയുണ്ട പോലത്തെ ഷോട്ട് അൾജീരിയൻ ​ഗോൾ കീപ്പർ ലൂക്ക സിദാന്റെ കൈകളിലുരസി വലയുടെ ടോപ് കോർണറിലേക്ക്. സ്റ്റേഡിയത്തിൽ ആവശമിരമ്പി, അർജന്റീനക്കായി മൈതനാത്തേക്കിറങ്ങിയ 200-ാം മത്സരത്തിൽ മിശിഹയുടെ മനോഹരമായ ​ഗോളിൽ അർജന്റീന മുമ്പിൽ. ലോകകപ്പില്‍ മെസ്സിയുടെ 14-ാമത്തെ ഗോള്‍.ഇതോടെ അർജന്റീനയ്ക്കായി ​ലോകകപ്പിൽ ​ഗോൾ നേടിയ ഏറ്റവും പ്രായം കുറഞ്ഞ താരവും ഏറ്റവും പ്രായം കൂടിയ താരവും എന്ന റെക്കോർഡും മെയസ്സിയുടെ പേരിലായി.The post മെസ്സീീീ….​ഗോൾ… ആദ്യ പകുതിയിൽ അർജന്റീന മുന്നിൽ appeared first on Kairali News | Kairali News Live.