അമ്മ താരസംഘടനയിലെ കൂട്ടരാജിയിൽ പ്രതികരിച്ച് സിനിമാ സാംസ്കാരിക വകുപ്പ് മന്ത്രി പിസി വിഷ്ണുനാഥ്. താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണ് അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ലെന്ന് പിസി വിഷ്ണുനാഥ് പറഞ്ഞു.അത് ഏത് തലത്തിൽ നടന്ന ചർച്ചയാണ് എന്നത് ഞങ്ങൾക്കറിയില്ല പ്രശ്നങ്ങൾ സംഘടനയ്ക്കുള്ളിൽ തന്നെ പരിഹരിക്കപ്പെടണം എന്നാണ് ആഗ്രഹിക്കുന്നതെന്ന് പിസി വിഷ്ണുനാഥ് വ്യക്തമാക്കി.also read; അമ്മയിൽ കൂട്ടരാജി; ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചുമലയാള സിനിമ യഥാർത്ഥത്തിൽ ഇത്തരം കാര്യങ്ങൾ മാറ്റിനിർത്തി നോക്കിയാൽ വീണ്ടും ഒരു സുവർണ്ണ കാലഘട്ടത്തിലേക്ക് വന്നിരിക്കുകയാണ്. മലയാള സിനിമയ്ക്ക് ദേശീയ അന്തർ ദേശീയ പ്രാധാന്യം കിട്ടുന്നുണ്ട് അടിവരയിട്ട് പറയുന്നു. ഈ വർഷവും ഐഎഫ്എഫ്കെക്ക് തിരുവനന്തപുരം വേദിയാകും കൊച്ചിയിലേക്ക് മാറ്റി എന്നുള്ള പ്രചാരണം വ്യാജം. രാജ്യാന്തര ചലച്ചിത്ര മേളയുടെ വേദി മാറില്ല. അമ്മയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അനൗചിത്യമാണെന്നും പിസി വിഷ്ണുനാഥ് വ്യക്തമാക്കി.The post ‘താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്, അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ല’; പിസി വിഷ്ണുനാഥ് appeared first on Kairali News | Kairali News Live.