കോഴിക്കോട് നഗരത്തിൽ വീണ്ടും സ്വകാര്യ ബസുകളുടെ തമ്മിലടി. ബസ് സമയത്തെ ചൊല്ലി തർക്കത്തെ തുടർന്ന് നഗരത്തിൽ വീണ്ടും ബസുകൾ തമ്മിൽ ഇടിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. കോഴിക്കോട് മാവൂർ റോഡിലാണ് സംഭവം.കോഴിക്കോട് മാവൂരിലേക്ക് പോവുകയായിരുന്ന ബസ്സുകളാണ് തർക്കത്തെ തുടർന്ന് യാത്രക്കാരുടെ ജീവന് ഭീഷണി ഉണ്ടാകുന്ന തരത്തിൽ വാഹനം ഓടിച്ചത്. നഗരത്തിൽ നിന്നും മാവൂരിലേക്ക് പോവുകയായിരുന്നു രണ്ടു ബസ്സുകളും. പുതിയ സ്റ്റാൻഡിൽ നിന്നും യാത്ര ആരംഭിച്ച ഉടനെയാണ് മാവൂരിലേക്ക് പോവുകയായിരുന്ന മലബാർ എന്ന ബസ് നിള ബസിൽ തട്ടിച്ചത്.also read; ആവി പിടിക്കുന്നതിനിടയിൽ മുഖത്ത് മാരകമായി പൊള്ളലേറ്റു; തൃശൂരിൽ പതിനാലുകാരൻ മരിച്ചുരണ്ട് യാത്രക്കാർക്ക് നിസ്സാര പരിക്ക്. നിള ബസിൽ ഉണ്ടായിരുന്ന യാത്രക്കാർക്കാണ് പരിക്കേറ്റത്. മലബാർ ബസ്സിനെതിരെ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് നിള ബസ്സിന്റെ ഉടമകൾ. ബസ്സ് കസ്റ്റഡിയിൽ എടുത്തങ്കിലും പിന്നീട് വിട്ടയക്കുകയായിരുന്നുThe post സമയത്തെ ചൊല്ലി തർക്കം; കോഴിക്കോട് വീണ്ടും സ്വകാര്യ ബസുകൾ കൂട്ടിയിടിപ്പിച്ചു appeared first on Kairali News | Kairali News Live.