തെരഞ്ഞെടുപ്പിന് മുമ്പ് ഉയർത്തിയ പല വാഗ്‌ദാനങ്ങളിലും ഈ സർക്കാർ മലക്കം മറിയുന്ന കാഴ്ചയാണ് നാം കാണുന്നത്. ഇതിൽ വിമർശിച്ചുകൊണ്ട് ഫേസ്ബുക് പോസ്റ്റ് പങ്കുവെച്ചിരിക്കുകയാണ് എംബി രാജേഷ്. ഒരു മാസം, ഒരു ഡസൻ വിസ്മയങ്ങൾ എന്നു തുടങ്ങി കൊണ്ടാണ് അദ്ദേഹം തന്റെ പോസ്റ്റ് പങ്കുവെച്ചത്. വിഡിയായി, പിന്നെ പൂക്കിയായി ഇപ്പോൾ ആരായി എന്നും അദ്ദേഹം ചോദിക്കുന്നു. ജനങ്ങൾക്ക് വാഗ്ദാനം നൽകിയിട്ട് പാലിക്കാത്തതും വി ഡി സതീശൻ മലക്കം മറിഞ്ഞ നിലപാടുകളും അദ്ദേഹം തന്റെ പോസ്റ്റിലൂടെ നിരത്തുന്നുണ്ട്.വാഹന മോഡിഫിക്കേഷൻ അനുവദിക്കുമെന്ന പ്രഖ്യാപനത്തിൽ യൂടേണടിച്ച് ജെൻസികളെ പറ്റിച്ചുവെന്നാണ് അദ്ദേഹം ഒന്നാമതായി പറയുന്നത്.പിഎം ശ്രീയിലെ നിലപാട് മാറ്റി ജനങ്ങളെയാകെ വഞ്ചിച്ചുവെന്നും അദ്ദേഹം പറഞ്ഞു.ആദ്യ ബജറ്റിൽ തന്നെ ക്ഷേമ പെൻഷൻ കൂട്ടുമെന്ന പ്രഖ്യാപനം, സർക്കാർ ജീവനക്കാർക്ക് ബജറ്റിൽ വിസ്മയം ഒളിപ്പിച്ചുവെച്ചിട്ടുണ്ടെന്ന പ്രഖ്യാപനം ഇതൊന്നും പാലിക്കാതെ അവരെ വിഡ്ഢികളാക്കിയെന്നും അദ്ദേഹം പറയുന്നു.കേരളം കടം കയറി മുടിഞ്ഞുവെന്നും കടം കുറയ്ക്കുമെന്നും അവകാശവാദം ഉന്നയിച്ചിട്ട് കഴിഞ്ഞ ബജറ്റിനേക്കാൾ 1000 കോടി കൂടുതൽ കടം ഈ ബജറ്റിൽ ഉണ്ടെന്ന് അദ്ദേഹം ഓർമിപ്പിക്കുന്നു. നിങ്ങളെടുത്താൽ കടം ഞങ്ങളെടുത്താൽ പണമെന്നും എംബി രാജേഷ് വിമർശിച്ചു.6.25000 കോടി നികുതി കുടിശിക കിട്ടാനുണ്ടെന്നും അത് പിരിച്ച് ഖജനാവ് നിറയ്ക്കുമെന്നും പറഞ്ഞു എന്നിട്ട് 2 ലക്ഷം വരെയുള്ള നികുതി കുടിശിക മുഴുവൻ ഒഴിവാക്കി കൊടുത്തു. വാക്കിന് വിലയില്ലെന്ന് തെളിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു. സ്വർണത്തിൽ നിന്ന് 15000 കോടി രൂപ നികുതി പിരിക്കുമെന്ന് പറഞ്ഞിട്ട് ബജറ്റിൽ മിണ്ടാട്ടമില്ലെന്നും പഴയ തള്ള് മറന്നുവെന്നും അദ്ദേഹം വിമർശിച്ചു.ഐജിഎസ്ടിയിൽ നിന്ന് 25000 കോടി അധികം സമാഹരിക്കുമെന്ന് പറഞ്ഞിട്ട് ബജറ്റിൽ സമ്പൂർണ്ണ മൗനമാണ് ഈ വിഷയത്തിൽ പാലിച്ചതെന്നും അദ്ദേഹം പറയുന്നു. പെട്രോളിയം അധിക നികുതി കുറയ്ക്കുമെന്ന് വാഗ്ദാനം നൽകിയിട്ട് വാക്കു പാലിക്കാത്തതും അദ്ദേഹം പറഞ്ഞു. 1190 കോടി സർക്കാരിന് ലാഭം, ജനങ്ങൾക്ക് ഭാരമെന്നും അദ്ദേഹം പറഞ്ഞു.Also Read: ‘താരസംഘടനയിലെ പ്രശ്നങ്ങൾ അവരുടെ ആഭ്യന്തര കാര്യങ്ങളാണ്, അതിൽ സർക്കാർ ഇടപെടാൻ മാത്രം ഒന്നും കാണുന്നില്ല’; പിസി വിഷ്ണുനാഥ്തദ്ദേശ സ്ഥാപനങ്ങൾക്ക് പ്ലാൻ ഫണ്ട് കൂടുതൽ നൽകുമെന്ന് പറഞ്ഞിട്ട് ഈ ബജറ്റിൽ 1534 കോടി കുറവ്. സ്ത്രീകൾക്ക് ഏത് ബസിലും എവിടേക്കും വിനോദയാത്രക്കോ തീർഥയാത്രക്കോ ഒക്കെ സൗജന്യമായി യഥേഷ്‌ടം സഞ്ചരിക്കാമെന്ന വാഗ്ദാനം നൽകിയിട്ട് സൗജന്യം ഓർഡിനറിയിൽ മാത്രമാക്കി കണ്ണിൽ പൊടിയിട്ടെന്നും അദ്ദേഹം പറഞ്ഞു.വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകിയാൽ അഴിമതിയാണെന്ന് പ്രതിപക്ഷ നേതാവായിരിക്കെ നിലപാട്. മുഖ്യമന്ത്രിയായി ആദ്യ ബജറ്റിൽ പകുതിയിലേറെ നികുതി കുറച്ച് മദ്യക്കമ്പനിക്ക് കോടികളുടെ ലാഭം ഉറപ്പാക്കിയെന്നും അദ്ദേഹം പറഞ്ഞു. മദ്യത്തിലെന്ന പോലെ നിലപാടിലും വെള്ളം ചേർത്തുവെന്ന് അദ്ദേഹം പറഞ്ഞു.ഒരു മാസത്തിനിടെ ഒരു ഡസൻ യൂടേൺ. മുഖ്യമന്ത്രിയാവും മുമ്പ് വി ഡി സതീശൻ നിലപാടുകളുടെ രാജകുമാരനെന്നും സത്യപ്രതിജ്ഞ ചെയ്യുമ്പോൾ വടശ്ശേരി ദാമോദര മേനോൻ സതീശനായിയെന്നും അദ്ദേഹം വിമർശിച്ചു. ഒരു മാസം കഴിഞ്ഞപ്പോൾ യു ടി സതീശനുമായി. ഇനി മാസങ്ങളെത്ര ബാക്കിയെന്നും വിസ്മയങ്ങളെത്ര കാണാനിരിക്കുന്നുവെന്നും അദ്ദേഹം ചോദിക്കുന്നു.The post ഒരു മാസം, ഒരു ഡസൻ വിസ്മയങ്ങൾ; വി ഡി സതീശനെ വിമർശിച്ചുകൊണ്ട് എംബി രാജേഷിന്റെ ഫേസ്ബുക് പോസ്റ്റ് appeared first on Kairali News | Kairali News Live.