‘അദ്ദേഹം എന്നോട് സോറി സാർ എന്ന് പറഞ്ഞു’ ; ഇന്ദ്രൻസിനെപ്പറ്റി വിഷ്ണു അ​ഗസ്ത്യ

Wait 5 sec.

ഇൻഡസ്ട്രിയിലെ പുതുമുഖമായ എന്നോട് ഇന്ദ്രൻസ് ചേട്ടൻ സോറി സാർ എന്ന് പറഞ്ഞത് തന്നെ ഞെട്ടിച്ചെന്ന് പുതുമുഖ താരമായ വിഷ്ണു അ​ഗസ്ത്യ. ആദ്യമായി ഒരുമിച്ച് അഭിനയിച്ച ആളൊരുക്കം എന്ന ചിത്രത്തിലായിരുന്നു ഇന്ദ്രൻസ് അദ്ദേഹത്തോട് സോറി സാർ എന്ന് പറഞ്ഞത്.ഡയലോ​ഗ് തെറ്റിച്ചപ്പോഴാണ് സോറി സാർ എന്ന് ഇന്ദ്രൻസ് ചേട്ടൻ പറഞ്ഞതെന്നും വിഷ്ണു അ​ഗസ്ത്യ പറയുന്നു. പുതിയ ചിത്രമായ ചിന്ന ചിന്ന ആസൈയുടെ പ്രമോഷൻ്റെ ഭാ​ഗമായി നടത്തിയ പരിപാടിയിലായരുന്നു ഇന്ദ്രൻസിനെപ്പറ്റി വിഷ്ണു അ​ഗസ്ത്യയുടെ പ്രതികരണം. ഇന്ദ്രന്‍സിന് മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്ത ചിത്രമായിരുന്നു ആളൊരുക്കം.Also read: 83 -ാം വയസിലും ഉറക്കമില്ലാത്ത രാത്രികൾ; കാരണം വെളിപ്പെടുത്തി അമിതാഭ് ബച്ചൻഈ ചിത്രത്തിൽ പുതുമുഖമായാണ് വിഷ്ണു അ​ഗസ്ത‍്യ എത്തിയത്. ഇന്ദ്രൻസ് വളരെ പ്രൊഫഷണലായ ഒരു നടനാണെന്നും അദ്ദേഹം പറയുന്നു. പുതിയ ചിത്രമായ ചിന്ന ചിന്ന ആസൈ തീയേറ്ററുകളിൽ എത്തിയിട്ടുണ്ട്. ഇന്ദ്രന്‍സ് നായകനായ ചിത്രത്തിലെ നായിക മധുബാലയാണ്. വര്‍ഷ വാസുദേവ് സംവിധാനം ചെയ്ത ചിത്രം കഥ പറയുന്നത് വാരണാസിയുടെ പശ്ചത്തലത്തിലാണ്The post ‘അദ്ദേഹം എന്നോട് സോറി സാർ എന്ന് പറഞ്ഞു’ ; ഇന്ദ്രൻസിനെപ്പറ്റി വിഷ്ണു അ​ഗസ്ത്യ appeared first on Kairali News | Kairali News Live.