ശ്വേതാ മേനോന്റെ നേതൃത്വത്തിലുള്ള അമ്മ ഭരണസമിതി രാജിവച്ചതിന് പിന്നാലെ താരസംഘടനയെ നയിക്കാൻ ഒമ്പത് അംഗ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു.കൺവീനറായി രമേശ് പിഷാരടിയെ തെരഞ്ഞെടുത്തു. ഗണേഷ് കുമാർ സുരേഷ് കൃഷ്ണ എന്നിവർ കമ്മിറ്റിയിൽ. ശ്വേതാ മേനോൻ പ്രാഥമിക അംഗത്വത്തിലേക്ക് തിരിച്ചുവരുമെന്നാണ് സൂചന.also read; ‘കുറച്ചെങ്കിലും നീതി കിട്ടി എന്ന് കരുതുന്നു, അതിജീവിത ഉൾപ്പെടെ ഇവിടെനിന്നും പോയ മുഴുവൻ പേരെയും തിരിച്ചു വിളിക്കണം’; അൻസിബ ഹസൻഅതേസമയം, അമ്മ താരസംഘടനയിലെ കൂട്ടരാജിയ്ക്ക് പിന്നാലെ പ്രതികരണവുമായി അൻസിബ ഹസൻ രംഗത്ത് വന്നിരുന്നു. കുറച്ചെങ്കിലും നീതി കിട്ടി എന്ന് കരുതുന്നുവെന്നും ഇന്ന് ചരിത്രപരമായ ദിവസമാണെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.അതിജീവിത ഉൾപ്പെടെ ഇവിടെനിന്നും പോയ മുഴുവൻ പേരെയും തിരിച്ചു വിളിക്കണമെന്ന ആവശ്യവും അൻസിബ ഉന്നയിച്ചു. കണക്കുകൾ കമ്മറ്റിയ്ക്ക് വ്യക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. 45 ദിവസത്തെ സമയം ചോദിച്ചത് ബാലിശമാണെന്നും അൻസിബ വ്യക്തമാക്കി.അമ്മ ജനറൽ ബോഡി യോഗത്തിലെ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും ഇന്ന് രാജിവെച്ചതിന് പിന്നാലെ ആണ് അൻസിബയുടെ പ്രതികരണം. ജനറൽ ബോഡി യോഗത്തിനിടെ സ്റ്റേജിൽ കയറി രാജി സന്നദ്ധത അറിയിച്ചിരുന്നു.The post ശ്വേതാ മേനോന്റെ രാജിയ്ക്ക് പിന്നാലെ ‘അമ്മ’യെ നയിക്കാൻ അഡ്ഹോക്ക് കമ്മിറ്റി appeared first on Kairali News | Kairali News Live.