പ്രായഭേദമന്യേ എല്ലാവരും ഇപ്പോൾ പിന്തുടരുന്ന ഒരു ഡയറ്റ് ക്രമീകരണമാണ് ഷുഗർ കട്ട് ഡയറ്റ്. മുന്നേ പ്രായമായവരോ അല്ലെങ്കിൽ പ്രമേഹം ഉള്ളവരോ മാത്രമാണ് മധുരം ഒഴിവാക്കുന്നത്. എന്നാൽ ഇപ്പോൾ കുട്ടികളുൾപ്പെടെ നിരവധി പേരാണ് തങ്ങളുടെ ജീവിത്തിൽ നിന്നും ഭക്ഷണത്തിൽ നിന്നും പഞ്ചസാര പൂർണമായി ഉപേക്ഷിച്ചിരിക്കുന്നത്. പലപ്പോഴും അമിതമായ ഗുണമൊന്നും പഞ്ചസാര ശരീരത്തിൽ ഉണ്ടാക്കുന്നില്ലെന്നതും നിരവധി പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ടെന്നതുമാണ് പഞ്ചസാര ഒഴിവാക്കാൻ കാരണം. എന്തൊക്കെ മാറ്റങ്ങളാണ് പഞ്ചസാര ഒഴിവാക്കുന്നതിലൂടെ നിങ്ങളുടെ ശരീരത്തിൽ ഉണ്ടാകുന്നതെന്ന് അറിയാമോ.Also read: പതിവായി രക്തദാനം ചെയ്യുമ്പോൾ നിങ്ങളുടെ ശരീരത്തിൽ എന്ത് മാറ്റമാണ് ഉണ്ടാകുക?ഭാരം കുറയ്ക്കാൻ സഹായിക്കുംപഞ്ചസാരയിൽ അമിതമായ കലോറി അടങ്ങിയിരിക്കുന്നതിനാൽ മധുര പലഹാരങ്ങളും പഞ്ചസാര ഉപയോഗിച്ചുള്ള പാനീയങ്ങളും മറ്റും ഉപയോഗിക്കുന്നത് ശരീര ഭാരം കൂടാൻ കാരണമാകും. എന്നാൽ മധുരം നിയന്ത്രിക്കുന്നതിലൂടെ ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുംമുഖക്കുരു, ചർമത്തിലെ വീക്കം ചുളിവുകൾ എന്നിവ കുറയ്ക്കാനും പഞ്ചസാരയുടെ ഉപയോഗം കുറക്കുന്നത് സഹായിക്കും.ഹൃദയാരോഗ്യം മെച്ചപ്പെടുത്തുംഅമിതമായ പഞ്ചസാര ഉപയോഗം രക്തസമ്മർദ്ദം, കൊളസ്‌ട്രോൾ, ട്രൈഗ്ലിസറൈഡ് എന്നിയുടെ അളവിൽ വർധനവുണ്ടാക്കും. എന്നാൽ പഞ്ചസാര കുറക്കുന്നതിലൂടെ അതിനുള്ള സാധ്യത കുറയുകയും ഹൃദ്രോഗ സാധ്യതകൾ കുറയുകയും ചെയ്യും.പ്രമേഹ സാധ്യത കുറയ്ക്കുന്നുപഞ്ചസാരയുടെ അമിത ഉപയോഗം ഇൻസുലിൻ റെസിസ്റ്റൻസിന് കാരണമാകാം. ഇത് പിന്നീട് ടൈപ്പ് 2 പ്രമേഹത്തിലേക്ക് നയിക്കാം. പഞ്ചസാര കുറയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കും.ഈ ലേഖനം അറിവ് പകരുന്നതിന് വേണ്ടിമാത്രമുള്ളതാണ്. കൃത്യമായ വിവരങ്ങൾക്കായി ആരോഗ്യ വിദഗ്ധരെ ബന്ധപ്പെടുകThe post ‘ഒരു ചായ വിത്തൗട്ട്…’; ഷുഗർ കട്ടിലാണോ… ഗുണങ്ങളെന്തൊക്കെ? appeared first on Kairali News | Kairali News Live.