‘കുറച്ചെങ്കിലും നീതി കിട്ടി എന്ന് കരുതുന്നു, അതിജീവിത ഉൾപ്പെടെ ഇവിടെനിന്നും പോയ മുഴുവൻ പേരെയും തിരിച്ചു വിളിക്കണം’; അൻസിബ ഹസൻ

Wait 5 sec.

അമ്മ താരസംഘടനയിലെ കൂട്ടരാജിയ്ക്ക് പിന്നാലെ പ്രതികരണവുമായി അൻസിബ ഹസൻ. കുറച്ചെങ്കിലും നീതി കിട്ടി എന്ന് കരുതുന്നുവെന്നും ഇന്ന് ചരിത്രപരമായ ദിവസമാണെന്നും അതിൽ ഒരുപാട് സന്തോഷമുണ്ടെന്ന് അൻസിബ മാധ്യമങ്ങളോട് പറഞ്ഞു.അതിജീവിത ഉൾപ്പെടെ ഇവിടെനിന്നും പോയ മുഴുവൻ പേരെയും തിരിച്ചു വിളിക്കണമെന്ന ആവശ്യവും അൻസിബ ഉന്നയിച്ചു. കണക്കുകൾ കമ്മറ്റിയ്ക്ക് വ്യക്തമായി അവതരിപ്പിക്കാൻ കഴിഞ്ഞില്ല. 45 ദിവസത്തെ സമയം ചോദിച്ചത് ബാലിശമാണെന്നും അൻസിബ വ്യക്തമാക്കി.also read; അമ്മയിൽ കൂട്ടരാജി; ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും രാജിവെച്ചുഅമ്മ ജനറൽ ബോഡി യോ​ഗത്തിലെ വിവാദങ്ങൾക്കും തർക്കങ്ങൾക്കുമിടയിൽ ശ്വേതാ മേനോൻ ഉൾപ്പെടെ ഭരണസമിതിയിലെ 17 അംഗങ്ങളും ഇന്ന് രാജിവെച്ചതിന് പിന്നാലെ ആണ് അൻസിബയുടെ പ്രതികരണം. ജനറൽ ബോഡി യോ​ഗത്തിനിടെ സ്റ്റേജിൽ കയറി രാജി സന്നദ്ധത അറിയിച്ചിരുന്നു.ജനറൽ ബോഡി യോഗത്തിൽ വാക്കേറ്റവും തർക്കവും രൂക്ഷമായതിനെ തുടർന്ന് വാർഷിക റിപ്പോർട്ട് പാസാക്കാൻ താരങ്ങൾ സമ്മതിച്ചിരുന്നില്ല. തുടർന്ന് കണക്ക് അവതരിപ്പിക്കാൻ 45 ദിവസം സമയം വേണമെന്ന് ശ്വേത മേനോൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു.The post ‘കുറച്ചെങ്കിലും നീതി കിട്ടി എന്ന് കരുതുന്നു, അതിജീവിത ഉൾപ്പെടെ ഇവിടെനിന്നും പോയ മുഴുവൻ പേരെയും തിരിച്ചു വിളിക്കണം’; അൻസിബ ഹസൻ appeared first on Kairali News | Kairali News Live.