എല്ലാത്തവണയും ഓരോ പ്രത്യേകതകളാണ് ഫിഫ വേൾഡ് കപ്പിന് ഉപയോഗിക്കുന്ന ബോളിൽ ഒളിച്ചു വെക്കാറ്. ഇത്തവണയും നിരവധി പ്രത്യേകതകളാണ് വേൾഡ് കപ്പ് ഫുട്ബോളിനുള്ളത്. ട്രിയോണ്ട ഫുട്ബോൾ ചാർജ് ചെയ്താണ് ഉപയോഗിക്കുന്നതെന്ന നിങ്ങൾ അറിഞ്ഞിരുന്നോ. എങ്കിൽ ഇത്തവണത്തെ ഫുട്ബോൾ ചാർജ് ചെയ്താണ് ഉപയോഗിക്കുന്നത്. ആറ് മണിക്കൂറാണ് ഒറ്റ ചാർജിൽ ഉപയോഗിക്കാൻ പറ്റുന്ന ദൈർഘ്യം. ഫുട്ബോളിനുള്ളിൽ അത്യാധുനിക കോസ്മിക് ചിപ്പ് ഘടിപ്പിച്ചിട്ടുണ്ട്.സെക്കൻ്റിൽ അഞ്ഞൂറ് തവണ പന്തിൻ്റെ ചലനങ്ങളും വേഗതയും ട്രാക്ക് ചെയ്യുന്നതാണ് ഈ ചിപ്പ്. കൂടാതെ കളിക്കാരന്റെ ബൂട്ടിൽ പന്ത് തട്ടുന്ന കൃത്യമായ മില്ലി സെക്കൻഡ് വാർ റൂമിലേക്ക് ലൈവ് ആയി എത്തിക്കും. ഇതുവഴി വിവാദപരമായ ഹാൻഡ് ബോളുകളും ഓഫ്സൈഡുകളും നിമിഷനേരം കൊണ്ട് കണ്ടെത്താൻ സാധിക്കും.Also readL: ലോകകപ്പിലെ 1000-ാം അങ്കം; ടുണീഷ്യയെ തകർത്തെറിഞ്ഞ് ‘സമുറായി ബ്ലൂസ്’ബോളിന് മാത്രമല്ല സാങ്കേതിക വിദ്യകളിലൂടെ മറ്റ് പല സംവിധാനങ്ങളുൺ ഇത്തവണത്തെ വേൾ‍ഡ് കപ്പിൽ ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തിലെ 16 ട്രാക്കിങ് ക്യാമറകൾ വഴി കളിക്കാരെ ട്രാക്ക് ചെയ്ത് തൽസമയം അവരുടെ ത്രി ഡി അവതാറുകൾ ഈ വേൾഡ് കപ്പിൽ ക്രിയേറ്റ് ചെയ്യുന്നുണ്ട്. അതുപോലെ ടീമുകൾക്ക് തന്ത്രങ്ങൾ മെനയാനും ഡാറ്റ അനലൈസ് ചെയ്യാനും സഹായിക്കുന്ന ഫുട്ബോൾ എ ഐ പ്രോ എന്നൊരു ജനറേറ്റീവ് എഐ അസിസ്റ്റന്റും ഇത്തവണ ഫിഫ ഒരുക്കിയിട്ടുണ്ട്.The post വേൾഡ് കപ്പിലെ ഫുട്ബോൾ ചാർജ് ചെയ്ത് ഉപയോഗിക്കുന്നത്; എത്ര മണിക്കൂർ ചാർജ് നിൽക്കും… ഒളിഞ്ഞിരിക്കുന്ന രഹസ്യങ്ങളറിയാം appeared first on Kairali News | Kairali News Live.