സംസ്ഥാന സർക്കാരിന്റെ മദ്യനയത്തിൽ അതൃപ്തി പരസ്യമാക്കി വി എം സുധീരൻ. തീരുമാനത്തിൽ തിരുത്തൽ ആവശ്യപ്പെട്ട് മുഖ്യമന്ത്രി വിഡി സതീശന് വിഎം സുധീരൻ കത്ത് അയച്ചു. മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിർദ്ദേശം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അന്തസ്സിന് നിരക്കാത്തത് ആണെന്ന് കത്തിൽ.വീര്യം കുറഞ്ഞ മദ്യം വ്യാപിപ്പിക്കാനുള്ള നീക്കം ജനങ്ങളോടുള്ള വാഗ്ദാന ലംഘനം ആണ്. ഫലപ്രദമായ ജനപക്ഷ മദ്യനയം രൂപീകരിക്കണം എന്നും കത്തിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്. ധാതുഖനന മേഖലയിലെ സ്വകാര്യ നിക്ഷേപത്തെ ശക്തമായി എതിർക്കുന്നുവെന്നും കത്തിൽ വി എം സുധീരൻ വ്യക്തമാക്കി.also read; ‘കുറച്ചെങ്കിലും നീതി കിട്ടി എന്ന് കരുതുന്നു, അതിജീവിത ഉൾപ്പെടെ ഇവിടെനിന്നും പോയ മുഴുവൻ പേരെയും തിരിച്ചു വിളിക്കണം’; അൻസിബ ഹസൻയു.ഡി.എഫിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ക്ക് നേരെ വിപരീതമായിട്ടുള്ളതും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നതുമായ ഈ നിര്‍ദ്ദേശവുമായി ഒരുകാരണവശാലും മുന്നോട്ടുപോകരുത്. അത് പിന്‍വലിച്ചേ മതിയാകൂ എന്ന് കത്തിൽ.ആലപ്പുഴയുടെ തീരത്തെ സർവ്വനാശത്തിലേക്ക് എത്തിച്ച സ്വകാര്യ കരിമണൽ ഖനനത്തിന് നേരത്തെ അനുമതി നൽകിയത് യുഡിഎഫാണ്. ജനരോഷത്തെ തുടർന്ന് തീരുമാനം പിൻവലിച്ചതും സുധീരൻ കത്തിൽ ഓർമ്മിപ്പിക്കുന്നു. മുഖ്യമന്ത്രിക്കൊപ്പം വ്യവസായ മന്ത്രി, ആഭ്യന്തരമന്ത്രി, എക്സൈസ് മന്ത്രി, ഡെപ്യൂട്ടി സ്പീക്കർ എന്നിവർക്കും വി എം സുധീരൻ കത്തയച്ചുThe post ‘മദ്യവ്യാപനത്തെ പ്രോത്സാഹിപ്പിക്കുന്ന ബജറ്റ് നിർദ്ദേശം യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോയുടെ അന്തസ്സിന് നിരക്കാത്തത്’; മദ്യനയത്തിൽ അതൃപ്തി പരസ്യമാക്കി വിഎം സുധീരൻ appeared first on Kairali News | Kairali News Live.