ആവി പിടിക്കുന്നതിനിടയിൽ പൊള്ളലേറ്റ് തൃശൂരിൽ വിദ്യാർത്ഥി മരിച്ചു. കളപ്പുരക്കൽ വീട്ടിൽ മെയ്ജോയുടെ മകൻ എയ്ഞ്ചലോ (14) ആണ് മരിച്ചത്. തൃശൂർ വലക്കാവ് നെല്ലാനിയിൽ ആണ് സംഭവം.പനിയെ തുടർന്ന് വീട്ടിൽ വെച്ച് പാത്രത്തിൽ വെള്ളം ചൂടാക്കി ആവി പിടിക്കുന്നതിനിടെ മുഖത്ത് മാരകമായി പൊള്ളലേൽക്കുകയായിരുന്നു. വീട്ടുകാർ നോക്കുന്ന സമയത്ത് എയ്ഞ്ചലോ പൊള്ളലേറ്റ നിലയിൽ കിടക്കുകയായിരുന്നു.Also Read: ബുർഖ ധരിച്ചതിനാൽ നീറ്റ് പരീക്ഷക്ക് പ്രവേശിപ്പിച്ചില്ല; പരാതിയുമായി വിദ്യാർഥിനികുട്ടിയെ ഉടൻ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കുട്ടനല്ലൂർ സെന്റ് ആഗസ്റ്റിൻ സ്കൂളിലെ വിദ്യാർത്ഥിയാണ് എയ്ഞ്ചലോ.The post ആവി പിടിക്കുന്നതിനിടയിൽ മുഖത്ത് മാരകമായി പൊള്ളലേറ്റു; തൃശൂരിൽ പതിനാലുകാരൻ മരിച്ചു appeared first on Kairali News | Kairali News Live.