സാങ്കേതിക വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കോളേജുകളിലേക്ക് ബിരുദ പ്രവേശത്തിനായി അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ മൂന്ന് സർക്കാർ ഫൈൻ ആർട്‌സ് കോളജുകളായ തിരുവനന്തപുരം, മാവേലിക്കര, തൃശ്ശൂർ എന്നിവിടങ്ങളിലെ 2026-27 അധ്യയന വർഷത്തെ ബി.എഫ്.എ (ബാച്ചിലർ ഓഫ് ഫൈൻ ആർട്‌സ്) ഡിഗ്രി കോഴ്‌സിലേക്കുള്ള പ്രവേശനത്തിനായി അപേക്ഷ ക്ഷണിച്ചത്.ജൂലൈ 8 വരെ അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം. പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാൻ അർഹതയുണ്ട്. താത്പര്യമുള്ളവർക്ക് സർക്കാർ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കാം. പൊതുവിഭാഗം അപേക്ഷകർക്ക് 600 രൂപയും പട്ടികജാതി പട്ടികവർഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 300 രൂപയുമാണ് പരീക്ഷ ഫീസ്. ഇന്റർനെറ്റ് ബാങ്കിംഗ് യു.പി.ഐ, ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ ഉപയോഗിച്ച് ഫീസ് ഓൺലൈനായി അടയ്ക്കാം.also read; കേന്ദ്ര സർക്കാർ ജോലി ആണോ ലക്ഷ്യം; ഇതാ വിവിധ തസ്തികളിൽ 538 ഒഴിവുകൾപ്രവേശനവുമായി ബന്ധപ്പെട്ട വിശദാംശങ്ങളും പ്രോസ്‌പെക്ടസും വെബ്‌സൈറ്റിൽ ലഭ്യമാണ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന ലിസ്റ്റിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും വിദ്യാർത്ഥികളുടെ പ്രവേശനം നടക്കുകThe post സർക്കാർ ഫൈൻ ആർട്സ് കോളേജുകളിൽ ബിരുദം നേടാൻ അവസരം appeared first on Kairali News | Kairali News Live.