സർക്കാർ അഭിഭാഷകരുടെ നിയമനത്തിന് പിന്നാലെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ വൻ പൊട്ടിത്തെറി. ഹെെക്കോടതി എവിടെയാണെന്ന് അറിയാത്തവരെ പോലും സർക്കാർ അഭിഭാഷകരായി നിയമിച്ചുവെന്ന് പരിഹാസവും ആക്ഷേപവും ഉയർന്നു വന്നു. സംഘടനയുടെ ഔദ്യോഗിക വാട്സ് അപ്പ് ഗ്രൂപ്പിലെ പരിഹാസവും വിമർശനങ്ങളും സ്ക്രീൻ ഷോട്ട് ഉൾപ്പെടെ പുറത്തായി.Also read: ഓപ്പറേഷൻ തൂഫാൻ തൃശൂർ ഉദ്ഘാടനം: രമേശ് ചെന്നിത്തലയുടെ പരിപാടിയിൽ ലഹരിക്കേസിൽ ഉൾപ്പെടെ പ്രതിയായ ഗുണ്ടാ നേതാവുംനിയമനങ്ങൾ പുന:പരിശോധിക്കണമെന്ന ആവശ്യം ചർച്ചചെയ്യാനായി സംഘടനാ സംസ്ഥാന പ്രസിഡൻ്റ് ഓൺലെെൻ ജനറൽ ബോഡി യോഗം വിളിച്ചിട്ടുണ്ട്. അഭിഭാഷകരുടെ നിയമനത്തിൽ വലിയ വിമർശനങ്ങളാണ് ഉയർന്ന് വന്നുകൊണ്ടിരിക്കുന്നത്. അതിനിടയിലാണ് ലോയേഴ്സ് കോൺഗ്രസിലും പൊട്ടിത്തെറിയുണ്ടായിരിക്കുന്നത്.A major controversy has erupted within the Indian Lawyers Congress following the appointment of government pleaders and public prosecutors. Strong criticism and allegations have emerged over the selection process.The appointments have triggered sharp reactions within the organization.The post സർക്കാർ അഭിഭാഷകരുടെ നിയമനങ്ങൾക്കു പിന്നാലെ ഇന്ത്യൻ ലോയേഴ്സ് കോൺഗ്രസിൽ പൊട്ടിത്തെറി appeared first on Kairali News | Kairali News Live.