നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ ഈ മാസം 19 ന് എസ്എഫ്ഐ ദില്ലിയിൽ നടത്താനിരുന്ന പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചതിനെതിരെ എസ്എഫ്ഐ. സമരത്തെ അടിച്ചമർത്താനുള്ള ദില്ലി പൊലീസ് നീക്കം അനുവദിക്കില്ലെന്നും വിലക്ക് മറികടന്നും എസ്എഫ്ഐ പ്രതിഷേധിക്കുമെന്നും എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡൻ്റ് ആദർശ് എം സജി പറഞ്ഞു. വിവിധ സംസ്ഥാനങ്ങളിൽ ആയി വിദ്യാഭ്യാസ മന്ത്രിയുടെ രാജി ഉൾപ്പെടെ ആവശ്യപ്പെട്ട് ഇതുവരെ 630 പ്രതിഷേധ സമരങ്ങൾ ആണ് എസ്എഫ്ഐ നടത്തിയത്.മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി സിജെപി പ്രതിഷേധത്തിന് അനുമതി കൊടുത്ത ദില്ലി പൊലീസ് ആണ് എസ്എഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.നീറ്റ്, സിബിഎസ്ഇ വിഷയങ്ങളിൽ അതിശക്തമായ സമരമാണ് എസ്എഫ്ഐ രാജ്യവ്യാപകമായി നടത്തിവരുന്നത്.Also read: സിബിഎസ്ഇ ക്രമക്കേട്, നീറ്റ് പരീക്ഷ പേപ്പർ ചോർച്ച; ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രതിഷേധത്തിന് അനുമതി നിഷേധിച്ച് ഡൽഹി പൊലീസ്ഈ വരുന്ന 19 നു കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് 1000തിലധികം വിദ്യാർഥികളെ പങ്കെടുപ്പിച്ച് പ്രതിഷേധ മാർച്ച് നടത്തുമെന്ന് എസ്എഫ്ഐ നേരത്തെ തന്നെ പ്രഖ്യാപിച്ചതാണ്. വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ, രാജി വെക്കുക, എൻടിഎ പിരിച്ചു വിടുക ഉൾപ്പെടെ 7 ഓളം ആവശ്യങ്ങൾ ഉയർത്തിക്കട്ടിയാണ് എസ്എഫ്ഐ പ്രതിഷേധങ്ങൾ.The post എസ്എഫ്ഐ പ്രതിഷേധം അടിച്ചമർത്താനുള്ള പൊലീസ് നീക്കം അനുവദിക്കില്ല: ആദർശ് എം സജി appeared first on Kairali News | Kairali News Live.