നിപാ നീരീക്ഷണത്തിലായിരുന്ന രണ്ടു പേർ കൂടി ആശുപത്രി വിട്ടു; മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടന്നില്ലെന്ന് ജില്ലാ കളക്ടർ

Wait 5 sec.

കോഴിക്കോട് നിപ ആശുപത്രിയിൽ നിരീക്ഷണത്തിലായിരുന്നവരിൽ രണ്ട് പേർ കൂടി ആശുപത്രി വിട്ടു. നിരീക്ഷണത്തിലുള്ള ഒരാളുടെകൂടി ഫലം നെഗറ്റീവായി. അതെ സമയം കോഴിക്കോട് ജില്ലയിൽ പകർച്ചവ്യാധികൾ പടർന്നു പിടിക്കുകയാണ്. മഴക്കാല പൂർവ്വ ശുചീകരണം വേണ്ടവിധത്തിൽ നടന്നിട്ടില്ലെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി.ആരോഗ്യവകുപ്പിന്റെ കൃത്യമായ ഏകോപനമില്ലാത്തതാണ് വ്യാധികൾ പടരുന്നതിന് കാരണമെന്നാണ് പരാതി. നിപ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 4 പേർ ആശുപത്രി വിട്ടു. 5 പേർ നിരീക്ഷണത്തിൽ തുടരുന്നു. അതേസമയം ജില്ലയിൽ മലേറിയ ഉൾപ്പെടെയുള്ള രോഗങ്ങൾ പടരുകയാണ്. വടകരയിൽ ഷി​ഗെല്ലയും സ്ഥിരീകരിച്ചു. നാലു വയസ്സുകാരിക്ക് ആണ് രോ​ഗം ബാധിച്ചതായി കണ്ടെത്തിയിരിക്കുന്നത്.Also read: ഇതെന്ത് ക്രൂരതയാണ്… വഞ്ചിനാട് എക്സ്പ്രസിന് നേരെ കല്ലേറ്; യാത്രക്കാരന് പരുക്കേറ്റുകോഴിക്കോട് ജില്ലയിൽ ഇന്നും പുതിയ നിപ കേസുകൾ ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. 120ൽ അധികം പേർക്കാണ് ഷി​ഗെല്ലാ പട്ടികയിൽ ഉള്ളത്. അതെ സമയം കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ള നിപ രോഗി വെൻ്റിലേറ്ററിൽ തുടരുകയാണ് .The post നിപാ നീരീക്ഷണത്തിലായിരുന്ന രണ്ടു പേർ കൂടി ആശുപത്രി വിട്ടു; മഴക്കാല പൂർവ ശുചീകരണം കൃത്യമായി നടന്നില്ലെന്ന് ജില്ലാ കളക്ടർ appeared first on Kairali News | Kairali News Live.