ഇനി ഒരു വീഴ്ച ഉണ്ടാകാതിരിക്കാൻ കർശന സുരക്ഷാ നിയന്ത്രണങ്ങൾ; നീറ്റ് പുനഃപരീക്ഷ ഇന്ന് നടക്കും

Wait 5 sec.

വ്യാപക പ്രതിഷേധങ്ങൾക്കിടെ നീറ്റ് പുനഃപരീക്ഷ ഇന്ന് നടക്കും. ഇനി ഒരു വീഴ്ച ഉണ്ടാകാതിരിക്കാൻ കർശന സുരക്ഷ നിയന്ത്രണങ്ങൾ ആണ് ഏർപ്പെടുത്തിയിട്ടുള്ളത്. രാജ്യവ്യാപകമായി തെരഞ്ഞെടുത്ത കേന്ദ്രങ്ങളിൽ ഇന്നലെ മോക്ഡ്രിൽ നടത്തിയിരുന്നു. ഉച്ചക്ക് 2 മണി മുതൽ 5.15 വരെയാണ് പരീക്ഷ. ഭിന്നശേഷിക്കർക്ക് 6.20 വരെയും സമയം അനുവദിച്ചിട്ടുണ്ട്. 1.30ന് മുൻപായി പരീക്ഷ ഹാളിൽ കയറണം.22.79 ലക്ഷം വിദ്യാർഥികൾ ആണ് പുനഃപരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ളത്. രാജ്യത്തുടനീളം 551 നഗരങ്ങളിലും വിദേശത്തുള്ള 14 കേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. ചോദ്യപേപ്പറുകൾ പരീക്ഷാ കേന്ദ്രങ്ങളിലേക്ക് എത്തിക്കുന്നത് കേന്ദ്ര സേനകളുടെ സുരക്ഷയോടെയും ജി.പി.എസ് ഘടിപ്പിച്ച വാഹനങ്ങളിലൂടെയുമാണ്.ALSO READ: ഒരടി പിന്നോട്ടില്ല; ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്ഈ മാസം 22 വരെ ടെലിഗ്രാം താൽക്കാലികമായി നിരോധിച്ചതിന് പിന്നാലെ ഇന്നലെയും ഇന്നും മെഡിക്കൽ വിദ്യാർഥികൾക്ക് ലീവ് നൽകുന്നതും കർശനമായി വിലക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ മാത്രമേ മെഡിക്കൽ വിദ്യാർഥികൾക്ക് അവധി നൽകാവൂ എന്നതാണ് കർശന നിർദേശം.നാഷണൽ ടെസ്റ്റിങ് ഏജൻസിയുടെ (NTA) ശക്തമായ ശുപാർശയെത്തുടർന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയം (MeitY) ഐടി ആക്ട് 2000-ലെ സെക്ഷൻ 69എ പ്രകാരമാണ് ടെലിഗ്രാം താൽക്കാലികമായി നിരോധിച്ചതത്. ജൂൺ 22 വരെയാണ് ആപ്പ് ഉപയോഗിക്കുന്നതിന് രാജ്യാന്തര തലത്തിൽ ഇന്ത്യയിൽ വിലക്കേർപ്പെടുത്തിയിരിക്കുന്നത്. പരീക്ഷാ ദിവസവും അതിന് തൊട്ടടുത്ത ദിവസവും ഉൾപ്പെടുന്ന സമയപരിധിയിലാണ് ഈ നിയന്ത്രണം.The post ഇനി ഒരു വീഴ്ച ഉണ്ടാകാതിരിക്കാൻ കർശന സുരക്ഷാ നിയന്ത്രണങ്ങൾ; നീറ്റ് പുനഃപരീക്ഷ ഇന്ന് നടക്കും appeared first on Kairali News | Kairali News Live.