അതിവേ​ഗം ബഹുദൂരം… രണ്ട് ​ഗോൾ പോസ്റ്റിലേക്കും കുതിച്ച് പാഞ്ഞ് പന്ത്; ഇക്വഡോർ ക്യുറോസാവ മത്സരത്തിലെ ഷട്ടിൽ സർവീസ്

Wait 5 sec.

ഇക്വഡോർ കുറോസോവാ മത്സരത്തിൻ്റെ ആദ്യ മിനുട്ടുകളിൽ കളി നടന്നത് വളരെ വേ​ഗത്തിൽ. പന്ത് ഒരു പോസ്റ്റിൽ നിന്നും മറ്റൊരു പോസ്റ്റിലേക്ക് ഷട്ടിൽ സർവീസ് നടത്തുകയായിരുന്നു എന്ന് വേണമെങ്കിൽ പറയാം. രണ്ട് പോസ്റ്റുകളിലേക്കും പന്തുമായി താരങ്ങൾ പാഞ്ഞടുക്കുകയും രണ്ട് ബോക്സിലും പ്രതസന്ധി തീർക്കുകയും ചെയ്തു. എന്നാൽ രണ്ട് ​ഗോൾ വലയും കുലുക്കാൻ സാധിച്ചില്ല.​ഗ്രൗണ്ടിൻ്റെ മറ്റൊരു ഭാ​ഗത്തും പന്ത് ഒരു നിമിഷം പോലും നിലയുറപ്പിച്ചിരുന്നില്ല. ക്യുറോസാവയുടെ കൈയിൽ കിട്ടിയ ബോൾ അടുത്ത നിമിഷം തന്നെ ഇക്വഡോറിൻ്റെ പോസ്റ്റ് ലക്ഷ്യമാക്കി കുതിച്ചെത്തും. അത് തന്നെ തിരിച്ചും നടക്കും. രണ്ട് ടീമുകളും ഇഞ്ചോടിഞ്ച് പൊരാടുകയായിരുന്നു.Also read: കളിക്കളത്തിൽ നിറഞ്ഞാടി, മത്സരത്തിൻ്റെ സൗന്ദര്യം കാത്തു സൂക്ഷിച്ചു; രണ്ട് മത്സരങ്ങളിൽ മികച്ച എതിരാളികളായി സ്വീഡനും ഐവറി കോസ്റ്റുംആദ്യ മുപ്പത് മുനുട്ടിനുള്ളിൽ തന്നെ നിരവധി ശ്രമങ്ങളാണ് ഇരു പോസ്റ്റുകളിലേക്കും ഇരു ടീമുകളും നടത്തിയത്. എന്നാൽ കുറോസോവ ശ്രമങ്ങൾ എടുക്കുന്നതിലും പന്ത് കൈക്കലാക്കുന്നതിലും ഒരല്പം മന്നിട്ട് നിന്നു.The post അതിവേ​ഗം ബഹുദൂരം… രണ്ട് ​ഗോൾ പോസ്റ്റിലേക്കും കുതിച്ച് പാഞ്ഞ് പന്ത്; ഇക്വഡോർ ക്യുറോസാവ മത്സരത്തിലെ ഷട്ടിൽ സർവീസ് appeared first on Kairali News | Kairali News Live.