ലോകരാജ്യങ്ങൾക്കിടയിൽ സാമ്പത്തിക പ്രകടനത്തിൽ യു എ ഇ യ്ക്ക് അഞ്ചാം സ്ഥാനം. പുറത്തിറക്കിയ ഔദ്യോഗിക കണക്കുകൾ പ്രകാരം, 2026 ലെ ഐഎം ഡി വേൾഡ് കോംപറ്റിറ്റീവ്‌നെസ് ഇയർബുക്കിൽ യു എ ഇ ആഗോളതലത്തിൽ അഞ്ചാം സ്ഥാനത്തെത്തി.അറബ് ലോകത്തും മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലും തുടർച്ചയായി പത്താം വർഷവും ഏറ്റവും മത്സരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥ എന്ന സ്ഥാനം യു എ ഇ നിലനിർത്തി. സാമ്പത്തിക പ്രകടനം,ഉദ്യോഗസ്ഥ ഭരണ കാര്യക്ഷമത,സർക്കാർ നയത്തിന്റെ പൊരുത്തപ്പെടുത്തൽ എന്നിവയിൽ ആഗോളതലത്തിൽ ഒന്നാം സ്ഥാനത്തെത്തി. അതേസമയം 21 അന്താരാഷ്ട്ര മത്സര സൂചകങ്ങളിൽ മുന്നിലെത്തി.ALSO READ: സാമ്പത്തിക ഏകീകരണത്തിന് പുതിയ കരുത്തേകാൻ ഗൾഫ് റെയിൽ; ജി.സി.സി മന്ത്രിതല യോഗം ചേർന്നു67 സൂചകങ്ങളിലും ഉപ ഘടകങ്ങളിലും ലോകത്തിലെ മികച്ച അഞ്ച് സ്ഥാനങ്ങളിൽ ഇടം നേടി. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിന് കീഴിൽ കൈവരിച്ച നേട്ടമാണിതെന്ന് യു.എ.ഇ. വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം പറഞ്ഞു.ആഗോളതലത്തിൽ 21 സൂചികകളിൽ ഒന്നാംസ്ഥാനം നേടാനും 67 സൂചികകളിൽ ആദ്യ അഞ്ചിൽ ഇടംപിടിക്കാനും യു.എ.ഇ.ക്ക് സാധിച്ചു. ബ്യൂറോക്രസി, സർക്കാർനയങ്ങളിലെ പൊരുത്തപ്പെടൽ, തൊഴിൽ, അന്താരാഷ്ട്ര അനുഭവം, ദേശീയ സംസ്കാരം, മൂല്യവ്യവസ്ഥകൾ, വ്യോമയാന ഗതാഗതനിലവാരം എന്നിവയിൽ രാജ്യം ഒന്നാംസ്ഥാനംനേടി.നിർമിതബുദ്ധിയിലുള്ള പൗരന്മാരുടെ വിശ്വാസം, പുതിയ ബിസിനസ് സംരംഭങ്ങൾ, പാർലമെന്റിലെ സ്ത്രീ പ്രാതിനിധ്യം, നഗരഭരണം എന്നിവയിൽ രണ്ടാമതാണ് യു.എ.ഇ.ദേശീയ പ്രതിച്ഛായ, നിർമിതബുദ്ധിയിലേക്കുള്ള പ്രവേശനം, ടൂറിസം വരുമാനം, ഊർജ അടിസ്ഥാനസൗകര്യങ്ങൾ എന്നിവയിൽ രാജ്യം മൂന്നാംസ്ഥാനവും നിലനിർത്തി. മത്സരക്ഷമത എന്നത് റാങ്കിങ്ങുകൾ മെച്ചപ്പെടുത്തുന്നതിനേക്കാൾ ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിനും ആഗോളവിശ്വാസം ശക്തിപ്പെടുത്തുന്നതിനുമുള്ള ഒരു മാർഗമാണെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.ആകെ 70 സമ്പദ് വ്യവസ്ഥകളെ വിലയിരുത്തി തയ്യാറാക്കിയ ഈ റിപ്പോർട്ട്, സാമ്പത്തിക പ്രകടനം, സർക്കാർ കാര്യക്ഷമത, ബിസിനസ് കാര്യക്ഷമത, അടിസ്ഥാനസൗകര്യം എന്നീ നാല് പ്രധാനകാര്യങ്ങളെ അടിസ്ഥാനമാക്കിയാണ് തയ്യാറാക്കിയിരിക്കുന്നത്. ദീർഘകാല വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടി രാജ്യങ്ങൾ തങ്ങളുടെ വിഭവങ്ങളെ എത്രത്തോളം ഫലപ്രദമായി ഉപയോഗിക്കുന്നു എന്നതിന്റെ അടിസ്ഥാനത്തിലാണ് ഈ വിലയിരുത്തൽ നടത്തിയത്.The post കുതിപ്പ് തുടർന്ന് യു എ ഇ; ആഗോളതലത്തിൽ സാമ്പത്തിക പ്രകടനത്തിൽ അഞ്ചാം സ്ഥാനം appeared first on Kairali News | Kairali News Live.