റിയാദ്: സൗദിയിൽ ഇഖാമ, തൊഴിൽ, അതിർത്തി സുരക്ഷാ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്താനായി ശക്തമായ പരിശോധന തുടരുന്നു.ഇതിന്റെ ഭാഗമായി വിവിധ നിയമലംഘനങ്ങൾക്ക് പിടിയിലായ 10,458 വിദേശികളെ സൗദി അധികൃതർ നാടുകടത്തി. ആഭ്യന്തര മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ വിവിധ സർക്കാർ ഏജൻസികളുമായി സഹകരിച്ച് നടത്തിയ രാജ്യവ്യാപക പരിശോധനയിലാണ് നടപടി.ജൂൺ 11 മുതൽ ജൂൺ 17 വരെയുള്ള ഒരാഴ്ചത്തെ കാലയളവിൽ മാത്രം 15,288 നിയമലംഘകരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി സുരക്ഷാ സേനയുടെ പിടിയിലായത്.താമസ നിയമം (ഇഖാമ) ലംഘിച്ചവർ: 7,864 പേരും, അതിർത്തി സുരക്ഷാ നിയമം ലംഘിച്ചവർ: 4,576 പേരും, തൊഴിൽ നിയമം ലംഘിച്ചവർ: 2,848 പേരുമാണ് പിടിക്കപ്പെട്ടത്.നിയമവിരുദ്ധമായി അതിർത്തി കടന്ന് രാജ്യത്തേക്ക് കടക്കാൻ ശ്രമിച്ച 1,668 പേരും ഇക്കാലയളവിൽ അറസ്റ്റിലായിട്ടുണ്ട്. കൂടാതെ, നിയമലംഘകർക്ക് അഭയവും ജോലിയും യാത്രാസൗകര്യവും നൽകിയ 24 പേരെയും സുരക്ഷാ വിഭാഗം പിടികൂടി.നിലവിൽ 21,758 പുരുഷന്മാരും 1,829 സ്ത്രീകളും ഉൾപ്പെടെ ആകെ 23,587 വിദേശികൾക്കെതിരെയുള്ള നിയമനടപടികൾ പുരോഗമിക്കുകയാണ്.നാടുകടത്തൽ പ്രക്രിയ വേഗത്തിലാക്കുന്നതിന്റെ ഭാഗമായി 15,109 പേരെ യാത്രാരേഖകൾ സംഘടിപ്പിക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളിലേക്ക് റഫർ ചെയ്തിട്ടുണ്ട്. ടിക്കറ്റ് ബുക്കിംഗ് പൂർത്തിയാക്കാൻ 1,979 പേരെയും കൈമാറി.The post പതിനായിരത്തിലധികം വിദേശികളെ സൗദി അറേബ്യ നാടുകടത്തി; ഇഖാമ, താമസ നിയമ ലംഘകരെ കണ്ടെത്താൻ ശക്തമായ പരിശോധന appeared first on Arabian Malayali.