സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുന്നു. ഇന്നലെ 13 പേർക്കാണ് ഷിഗെല്ല രോഗം റിപ്പോർട്ട് ചെയ്തത്. 13187 പേർ പനിബാധിച്ച് ചികിത്സ തേടി. ഇന്നലെ മൂന്നു മരണവും സ്ഥിരീകരിച്ചു. ഇതോടെ ഈ മാസം 69 പേരാണ് പകർച്ചവ്യാധിയെ തുടർന്ന് മരിച്ചത്.സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി പകർച്ചവ്യാധി കണക്കുകൾ വർധിക്കുന്നു. മ‍ഴക്കാലപൂര്‍വ്വ ശുചീകരണവും പ്രതിരോധ പ്രവര്‍ത്തനങ്ങളും അവതാളത്തിലായാണ് പകര്‍ച്ചവ്യാധികൾ നിയന്ത്രിക്കാനാകാതെ സാഹചര്യത്തിലേക്ക് എത്തിച്ചത്. നിപ, ഷിഗെല്ല രോഗങ്ങൾക്കു പുറമേ ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, എലിപ്പനി, ഇൻഫ്ലുവൻസ, വയറിളക്ക രോഗങ്ങൾ തുടങ്ങിയവയുടെ വ്യാപനവും ആശങ്ക സൃഷ്ടിക്കുന്നുണ്ട്.ഇന്നലെ 13 പേര്‍ക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. കോ‍ഴിക്കോട് 4ഉം മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ 3ഉം പാലക്കാട് രണ്ടും കൊല്ലത്ത് ഒരു കേസുമാണ് റിപ്പോര്‍ട്ട് ചെയ്തത്. സംസ്ഥാനത്ത് 75 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചപ്പോൾ 312 പേരിൽ ഡെങ്കിപ്പനി ലക്ഷണങ്ങളും കണ്ടെത്തി. 13 എലിപ്പനി കേസുകളും 112 ഇൻഫ്ലുവൻസ രോഗവും ഇന്നലെ സ്ഥിരീകരിച്ചു.ALSO READ: ഒരടി പിന്നോട്ടില്ല; ഇന്നും സംസ്ഥാനത്ത് ശക്തമായ മഴ, എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്പകർച്ചപ്പനി ബാധിച്ച് സംസ്ഥാനത്ത് ഇന്നലെ മൂന്ന് മരണവും റിപ്പോര്‍ട്ട് ചെയ്തു . എലിപ്പനി ബാധിച്ചു രണ്ടുപേരും മഞ്ഞപ്പിത്തം ബാധിച്ചു ഒരാളുമാണ് മരിച്ചത്. ഇന്നലെ മാത്രം 13,187 പേര്‍ പനി ബാധിച്ചും ചികിത്സ തേടിയിട്ടുണ്ട്. 3328 പേർ വയറിളക്ക രോഗങ്ങളുമായും ചികിത്സ തേടിയതായി ആരോഗ്യവകുപ്പ് അറിയിച്ചു. കോഴിക്കോട് മെഡിക്കൽ ക്കോളജിൽ നിപ ബാധിച്ച് ചികിത്സയില്‍ ക‍ഴിയുന്ന ആളുടെ നില ഗുരുതരമായി തന്നെ തുടരുന്നു. അതേസമയം ആരോഗ്യവകുപ്പ് തലപ്പത്തെ കസേരകളിയും പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ എകോപനമില്ലായ്മയും തുടരുന്നതിൽ വലിയ വിമർശനമാണ് ഉയരുന്നത്.The post പ്രതിരോധ പ്രവര്ത്തനങ്ങൾ അവതാളത്തിൽ; സംസ്ഥാനത്ത് പിടിമുറുക്കി പകർച്ചവ്യാധികൾ, ഇന്നലെ ഷിഗെല്ല റിപ്പോർട്ട് ചെയ്തത് 13 പേർക്ക് appeared first on Kairali News | Kairali News Live.